ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി ഇടമൊരുക്കി സർക്കാർ; 'അപ്നാഘര്‍' ഉദ്ഘാടനം ഇന്ന്

രാജ്യത്ത് ആദ്യമായാണ് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നൽകുന്നത്

news18india
Updated: February 23, 2019, 11:09 AM IST
ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി ഇടമൊരുക്കി സർക്കാർ; 'അപ്നാഘര്‍' ഉദ്ഘാടനം ഇന്ന്
apna ghar
  • News18 India
  • Last Updated: February 23, 2019, 11:09 AM IST
  • Share this:
പാലക്കാട്: ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി പാലക്കാട് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം 'അപ്നാഘര്‍' മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്കായി സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നൽകുന്നത്.

സംസ്ഥാനത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ കഞ്ചിക്കോടാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന തൊ‍ഴില്‍ വകുപ്പിന്‍റെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിച്ചത്. എട്ടര കോടി രൂപ ചിലവിലാണ് അപ്നാ ഘർ എന്ന ബഹുനില കെട്ടിടം സർക്കാർ നിർമ്മിച്ചത്.

Also read: 'കൊലക്കു പകരം കൊല പാർട്ടിയുടെ നയമല്ല': കോടിയേരി ബാലകൃഷ്ണൻ

62 മുറികളുണ്ട്. ഒരു മുറിയില്‍ 10 തൊ‍ഴിലാളികള്‍ വീതം 620 പേര്‍ക്കാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. 32 അടുക്കള, എട്ട് ഭക്ഷണഹാള്‍, 96 ശുചിമുറികള്‍ വിശ്രമ സ്ഥലം, 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ അപ്നാഘറിലുണ്ട്. കുറഞ്ഞ വാടകയ്ക്ക് പാലക്കാടും പരിസര പ്രദേശത്തും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ക്ക് അപ്നാഘറില്‍ താമസിക്കാം.

അപ്നാഘറിന്‍റെ മാതൃകയില്‍ സംസ്ഥാനത്ത് കൂടുതല്‍പാര്‍പ്പിട സമുച്ചയങ്ങളൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൊ‍ഴില്‍ വകുപ്പിന്‍റെ കീ‍ഴില്‍ ഭവനം ഫൗണ്ടേഷനാണ് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചത്. പ്രളയ കാലത്ത് ഭവനരഹിതരായ നൂറുകണക്കിന് പേര്‍ക്ക് അപ്നാഘറിൽ അഭയം ഒരുക്കിയിരുന്നു.
First published: February 23, 2019, 11:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading