• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Government| ഇനി 'താഴ്മയായി' അപേക്ഷിക്കേണ്ട, 'അഭ്യർത്ഥിച്ചാല്‍' മതി; പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍

Kerala Government| ഇനി 'താഴ്മയായി' അപേക്ഷിക്കേണ്ട, 'അഭ്യർത്ഥിച്ചാല്‍' മതി; പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍

ഇനി വരുന്ന അപേക്ഷകളില്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം 'അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു' എന്ന് ഉപയോഗിക്കണമെന്നാണ് വകുപ്പുതലവന്‍മാര്‍ക്ക് നിർദേശം നൽകിയിരിക്കുന്നത്

സെക്രട്ടറിയേറ്റ്

സെക്രട്ടറിയേറ്റ്

  • Share this:
    തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള അപേക്ഷാ ഫോമുകളില്‍ (Application Forms) ഇനി മുതല്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന പദമുണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 'അപേക്ഷിക്കുന്നു' അല്ലെങ്കില്‍ 'അഭ്യർത്ഥിക്കുന്നു' എന്ന് മാത്രം മതിയെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം ഉത്തരവ് ബാധകമാണ്. മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുന്നത്.

    Also Read- Rain Alert| സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇടിമിന്നൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

    ഇനി വരുന്ന അപേക്ഷകളില്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം 'അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു' എന്ന് ഉപയോഗിക്കണമെന്നാണ് വകുപ്പുതലവന്‍മാര്‍ക്ക് നിർദേശം നൽകിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് സീമ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

    Also Read- Shot Dead| ഇടുക്കിയിൽ ബസ് ജീവനക്കാരൻ വെടിയേറ്റ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്; യുവാവ് കസ്റ്റഡിയിൽ

    'സര്‍' വിളി വേണ്ടന്നുവച്ചതിന് പിന്നാലെയാണ് പുതിയ മാറ്റവും. സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരെ 'സര്‍', 'മാഡം' എന്നിങ്ങനെയാണ് സാധാരണ നിലയില്‍ അഭിസംബോധന ചെയ്യാറ്. എന്നാല്‍, പാലക്കാട് മാത്തൂര്‍ പഞ്ചായത്തില്‍ ഈ ശൈലിക്ക് മാറ്റം കൊണ്ടുവന്നു. ബ്രിട്ടീഷ് കോളനിവല്‍ക്കരണ കാലത്തെ രീതിയാണ് 'സര്‍' അല്ലെങ്കില്‍ 'മാഡം' എന്ന് വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി മുതല്‍ മാത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്നുവിളിക്കരുത്.

    Also Read- Astrology | വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാൻ സാധ്യത; ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കുന്ന അവസരങ്ങൾ തേടിയെത്തും; ഇന്നത്തെ ​ ദിവസഫലം

    പഞ്ചായത്തിലേക്ക് അയയ്ക്കുന്ന അപേക്ഷകളിലും കത്തുകളിലും ഈ പദപ്രയോഗം ഒഴിവാക്കിയിട്ടുണ്ട്. സര്‍, മാഡം എന്ന വിളിയ്ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങള്‍ അഭിസംബോധനയായി ഉപയോഗിക്കാമെന്ന് ഭരണസമിതി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ പ്രസാദാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. പ്രമേയമാക്കാന്‍ തീരുമാനിച്ചതോടെ അംഗങ്ങളും പിന്തുണ നല്‍കി. ജനങ്ങള്‍ നല്‍കുന്ന അപേക്ഷകളില്‍ അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നി പ്രയോഗങ്ങളും ഇനി ഉപയോഗിക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്. പകരം അവകാശപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ രീതികള്‍ ഉപയോഗിക്കാം.
    Published by:Rajesh V
    First published: