• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിസി നിയമനങ്ങൾ നടത്തിയത് സർക്കാരും ഗവർണറും ചേർന്ന്; 9 പേരുടെയും നിയമനം ക്രമവിരുദ്ധം: വിഡി സതീശൻ

വിസി നിയമനങ്ങൾ നടത്തിയത് സർക്കാരും ഗവർണറും ചേർന്ന്; 9 പേരുടെയും നിയമനം ക്രമവിരുദ്ധം: വിഡി സതീശൻ

വി സി മാരോട് രാജിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടാലും മതി

  • Share this:
തിരുവനന്തപുരം: സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്രതിപക്ഷം. വി സി നിയമനങ്ങൾ നടത്തിയത് സർക്കാരും ഗവർണറും ചേർന്നാണ്. ഒമ്പത് വിസിമാരുടേയും നിയമനം ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറ‍ഞ്ഞു.

വിസിമാരോട് രാജിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടാലും മതി. സുപ്രീംകോടതി വിധി പ്രകാരം ഒമ്പത് വിസിമാരുടെ നിയമനം നിയമവിരുദ്ധമാണ്. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. സംഘപരിവാർ അജണ്ടയുളളയാളിനൊപ്പം നിൽക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തതെന്നും സതീശൻ വിമർശിച്ചു.

Also Read- ഗവർണറുടെ 11.30 അന്ത്യശാസനം 9 വി.സിമാരും തള്ളി; ആരും രാജിവെച്ചില്ല

മുസ്ലീം ലീഗുമായി ഭിന്ന അഭിപ്രായമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിസിമാർ രാജിവെക്കണമെന്ന നിലപാട് തന്നെയാണ് ലീഗ് വ്യക്തമാക്കിയത്. എല്ലാവർക്കും ഒരു പോലെ പ്രസ്താവന ഇറക്കാൻ കഴിയില്ലെന്നായിരുന്നു കെ സി വേണുഗോപാലിന്റെ ഫേയ്സ് ബുക്ക് പോസ്റ്റ് സംബന്ധിച്ച ചോദ്യത്തോടുളള പ്രതികരണം.

രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യപ്പെടണം. സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അനുസരിക്കേണ്ടതാണ്. നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തണം. അത് കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ലെന്നും കെ സി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചു.

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ലെന്നും അദ്ദേഹം കുറിച്ചു.
Also Read- ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ ഭിന്നത; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ

അതേസമയം, യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. 'അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണണ്ട. ഗവർണറുടെ നടപടിയ്ക്ക് പിന്തുണയെന്നും സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് ഗവർണറുടെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

Also Read- ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി; പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വിമർശനം

അതേസമയം, ഇന്ന് 11.30ന് ഉള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ ആവശ്യം സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരും തള്ളി. 11.30 കഴിഞ്ഞിട്ടും ആരും രാജിവെച്ചില്ല. ഇതോടെ രാജ്ഭവന്‍റെ അടുത്ത നീക്കം എന്താണെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഏവരും.
Published by:Naseeba TC
First published: