പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്താന്‍ തീരുമാനമായി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
തിരുവോണത്തോണി ഓഗസ്റ്റ് 30ന് വൈകിട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ 20 പേരെ മാത്രം ഉള്‍പ്പെടുത്തി തിരുവോണ സദ്യക്കാവശ്യമായ വിഭവങ്ങളുമായി പുറപ്പെട്ട് ഓഗസ്റ്റ് 31 ന് പുലര്‍ച്ചെ ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരും. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി പള്ളിയോടത്തില്‍ 24 പേര്‍ക്ക് അനുമതി നല്‍കി.
ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ നാലിന് രാവിലെ പത്തിന് ചടങ്ങുകള്‍ മാത്രമായി നടത്തും. പള്ളിയോടത്തില്‍ 24 പേര്‍ക്ക് അനുമതി നല്‍കും. സെപ്റ്റംബര്‍ 10ന് രാവിലെ 11ന് അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട പള്ളിയോടത്തില്‍ 24 പേരും ചടങ്ങുകള്‍ക്കായി എട്ട് പേരും ഉള്‍പ്പെടെ 32 പേരെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ പരിമിതപ്പെടുത്തി നടത്താന്‍ തീരുമാനമായി.
TRENDING Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ [NEWS]Onam 2020 | ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് [NEWS] Hand Sanitizers | സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ[NEWS]
വള്ളസദ്യ പരിമിതമായ ചടങ്ങുകളോടുകൂടി നടത്തുന്നത് സംബന്ധിച്ച് അന്നത്തെ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boat race Kerala, Onam, Onam 2020, Onam celebration, Onasadya