• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറന്മുള ഉത്തൃട്ടാതി വള്ളംകളി; വിജയത്തീരമണിഞ്ഞ് മല്ലപ്പുഴശേരി പള്ളിയോടം

ആറന്മുള ഉത്തൃട്ടാതി വള്ളംകളി; വിജയത്തീരമണിഞ്ഞ് മല്ലപ്പുഴശേരി പള്ളിയോടം

കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു.

  • Last Updated :
  • Share this:
    പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വള്ളങ്ങളുടെ ഫൈനലില്‍ മല്ലപ്പുഴശേരി പള്ളിയോടം വിജയിച്ചു. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം വിജയം നേടി.

    എ ബാച്ചില്‍ മല്ലപ്പുഴശേറി, കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. വന്മഴി, ഇടപ്പാവൂര്‍, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളാണു ബി ബാച്ച് ഫൈനലില്‍ ഏറ്റുമുട്ടിയത്. എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പൊന്നുംത്തോട്ടം വിജയം നേടി. രണ്ടാ സ്ഥാനം ഇടയാറന്മുള കിഴക്ക് പള്ളിയോടത്തിന്. മൂന്നാം സ്ഥാനം ഇടയാറന്മുളയും നേടി.



    50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. ആയിരങ്ങളാണ് വള്ളംകളി കാണാനെത്തിച്ചേര്‍ന്നിരുന്നത്.

    ആറന്മുള ജലോത്സവം വിജയികൾ

    എ ബാച്ച്
    1 മല്ലപ്പുഴശേരി
    2 കുറിയന്നൂർ
    3 ചിറയിറമ്പ്
    4 ളാക ഇടയാറന്മുള

    ബി ബാച്ച്
    1 ഇടപ്പാവൂർ
    2 പുല്ലൂപ്രം
    3 വന്മഴി

    എ ബാച്ച് ലൂസേഴ്സ് ഫൈനൽ
    1 പുന്നംതോട്ടം
    2 ഇടയാറന്മുള കിഴക്ക്
    3 ഇടയാറന്മുള
    4 പ്രയാർ
    Published by:Jayesh Krishnan
    First published: