• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാറോടിക്കുന്നതിനിടെ നെഞ്ചുവേദന; വാഹനം കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട് മരിച്ചു

കാറോടിക്കുന്നതിനിടെ നെഞ്ചുവേദന; വാഹനം കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട് മരിച്ചു

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശാന്ത് ഭാര്യയെയും കൂട്ടി സ്വയം കാറോടിച്ച് വരികയായിരുന്നു. എന്നാൽ ആശുപത്രിക്ക് അരികിൽവെച്ച് നെഞ്ച് വേദന വർദ്ധിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു

Accident

Accident

  • Share this:
കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ച് വരുന്നതിനിടെ അപകടത്തിൽപ്പെട്ട് ആർക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ എആര്‍
നഗര്‍, ശിവമംഗലം വീട്ടില്‍ ജി പ്രശാന്ത് (44) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് പ്രശാന്ത് അപകടത്തിൽപ്പെട്ടത്. ഭാര്യ ദിവ്യയും ഈ സമയം കാറിൽ ഉണ്ടായിരുന്നു.

കൊല്ലത്തെ ബിഷപ്പ് ബെൻസിഗർ ആശുപത്രിയ്ക്ക് തൊട്ടരികിലായിരുന്നു സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശാന്ത് ഭാര്യയെയും കൂട്ടി സ്വയം കാറോടിച്ച് വരികയായിരുന്നു. എന്നാൽ ആശുപത്രിക്ക് അരികിൽവെച്ച് നെഞ്ച് വേദന വർദ്ധിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അപകടത്തിൽ കാറിന്‍റെ മുൻ ഭാഗവും കടയുടെ മതിലും പൂർണമായും തകർന്നു. ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ പ്രശാന്തിനെയും ദിവ്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്തിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.

നിസാര്‍ റഹിം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എന്‍ആര്‍എംഎസ്‌എ) ഡീന്‍ ആണ് പ്രശാന്ത്. അപകടത്തില്‍ പരിക്കേറ്റ പ്രശാന്തിന്റെ ഭാര്യ ദിവ്യ കൊല്ലം ബാറിലെ അഭിഭാഷകയാണ്. ഇവർ പരിക്കുകളോടെ ബെൻസിഗർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടമുണ്ടാക്കിയത് റേസിങ്ങ് നടത്തിയ ബൈക്ക്

റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.
മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

Also Read- സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ

രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു.

അമിതവേഗത്തിൽ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇന്ന് അപകടം ഉണ്ടാക്കിയ ബൈക്കിലെ യുവാവ് തന്നെ പലകുറി ഇത്തരം മരണപ്പാച്ചിൽ നടത്തിയിട്ടുണ്ട്. 150 കിലോമീറ്റർ വേഗത്തിൽ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ക്യാമറ ഘടിപ്പിച്ചൊരു ഹെൽമറ്റും അപകട സ്ഥലത്ത് നിന്ന് കിട്ടി.

Also Read- പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ

മരിച്ച മുരുകന്റെ ഭാര്യ ആശാലത. മക്കള്‍: രാഹുല്‍, ഗോകുല്‍. മരിച്ച സേതുനാഥിന്റെ ഭാര്യ രഞ്ജിനി. മക്കള്‍: ദക്ഷ, പ്രഭുദേവ്, വേദ. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷിന്റെ മകനാണ് മരിച്ച ശരത് പി എസ്. അമ്മ: സുജാത. സഹോദരി: ശില്പ.
Published by:Anuraj GR
First published: