HOME » NEWS » Kerala » ARE THE YOUTH OF KERALA ATTRACTED TO TERRORIST ACTIVITIES PC THOMAS

കേരളത്തിലെ യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നോ?; പി സി തോമസ്

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ കാര്യം നന്നായി പഠിച്ച് അതില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: July 1, 2021, 6:32 PM IST
കേരളത്തിലെ യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നോ?; പി സി തോമസ്
P C Thomas
  • Share this:
തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നും അവരെ ആ രീതിയില്‍ തരപ്പെടുത്തി എടുക്കുവാനുള്ള ചില നീക്കങ്ങള്‍ ശക്തമായിട്ടുണ്ട് എന്നും മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ വെളിപ്പെടുത്തിയത് വളരെ പ്രാധാന്യത്തോടെ കാണണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

അടുത്തകാലത്തായി ഭീകര പ്രവര്‍ത്തനങ്ങളും,

കള്ളക്കടത്ത്, വ്യാജ വാറ്റ്, മയക്കുമരുന്ന്, എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, കൂടുതലായി കാണപ്പെടുന്നു എന്നുള്ളതും, അവയിലൊക്കെ യുവാക്കള്‍ ധാരാളമുണ്ട് എന്നുള്ളതും, ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിലായി എന്നും തന്നെ ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ കാണുന്നതും, ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി അവരില്‍ പലര്‍ക്കും ബന്ധമുണ്ട് എന്ന കാര്യവും, വളരെ ആസൂത്രിതമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read-'കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു'; ഡോ.എസ്.എസ്. ലാൽ

അത്തരം ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടതും ആശങ്ക കൂടുതല്‍ ഉളവാക്കുന്നു. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ കാര്യം നന്നായി പഠിച്ച് അതില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read-തൊഴിൽ വകുപ്പ് നോട്ടീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് കിറ്റക്സ്

രാജ്യത്തെവിടെയെങ്കിലും ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്ന പരിപാടികളോ, അതുമായി ബന്ധപ്പെട്ട പദ്ധതികളോ ഉണ്ടെങ്കില്‍ അത് ബോധ്യപ്പെട്ട് അവ ഒഴിവാക്കുവാനും തകര്‍ക്കുവാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

Also Read-'ഭീഷണിക്കത്ത്'; പൊലീസ് സംഘം മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി

പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പി സി തോമസ് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച പഠിക്കുവാന്‍ വിദഗ്ധസമിതിയെ വയ്ക്കണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പി സി തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Published by: Jayesh Krishnan
First published: July 1, 2021, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories