• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: സുപ്രീം കോടതിയിൽ കടുത്ത വാദപ്രതിവാദം

ശബരിമല: സുപ്രീം കോടതിയിൽ കടുത്ത വാദപ്രതിവാദം

യുക്തി നടപ്പാക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ലെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ അഭിഷേക് സി ങ് വിയുടെ വാദം

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സുപ്രീംകോടതിയില്‍ കടുത്ത വാദപ്രതിവാദം. സ്ത്രീപ്രവേശന വിധിയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്ന് വിധിയെ എതിര്‍ക്കുന്നവര്‍. വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. മതേതര സ്ഥാപനങ്ങള്‍ക്കുള്ള നിയമം മതസ്ഥാപനങ്ങള്‍ക്കു ബാധകമാക്കാനാകില്ലെന്ന് എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ വാദിച്ചു. വ്യക്തികളുടെയും മതങ്ങളുടേയും അവകാശങ്ങളെ വേര്‍തിരിച്ചു കാണുന്നതില്‍ കോടതി പരാജയപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും പരാശരന്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് എന്തുതോന്നുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റിസ് നരിമാന്റെ മറുചോദ്യം. തന്ത്രിക്കാണ് ആചാരങ്ങളിലെ പരമാധികാരമെന്ന് തന്ത്രിക്കുവേണ്ടി ഹാജരായ വി. ഗിരി വാദിച്ചു. യുക്തി നടപ്പാക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ലെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ അഭിഷേക് സി ങ് വിയുടെ വാദം. പുനപരിശോധിക്കാനുള്ള പിഴവുകളൊന്നും വിധിയില്‍ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു.

    Sabarimala: വിധിയിൽ പിഴവുണ്ടെന്ന് NSS; ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍റെ വാദം

    SABARIMALA: വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണമെന്ന് അഡ്വ. വി. ഗിരി

    യുക്തി അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണ്: അഭിഷേക് സിങ്‌വി

    SABARIMALA: കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോയെന്ന് ശേഖർ നാഫ്‌ഡേ 

    SABARIMALA: യുവതി പ്രവേശനത്തെ അനുകൂലിച്ച് സർക്കാർ
    First published: