ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവര്‍ണറാകും. പി.സദാശിവം സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് നിയമനം. മുൻ കേന്ദ്രമന്ത്രി ആയിരുന്ന ആരിഫിനെ കേരളഗവർണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.
അര നൂറ്റാണ്ടിലേറെ നിരവധി രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി കേരളത്തിൽ എത്തുന്നത്. മുസ്ലിം സമൂഹത്തിലെ പരിഷ്കരണങ്ങൾക്കായി എന്നും വാദിച്ച നേതാവാണ് ആരിഫ് ഖാൻ. മുത്തലാഖ് നിരോധന നിയമം അടക്കം ബിജെപിയുടെ രാഷ്ട്രീയ നയങ്ങളെ പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹം.
1951 ൽ യു പി യിലെ ബുലൻഡ് ഷഹറിൽ ജനിച്ച ആരിഫ് മുഹമ്മദ്ഖാൻ ചരൺ സിങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് കോൺഗ്രസിൽ. രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനം. പ്രശസ്തമായ ഷാ ബാനോ കേസിൽ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച വിധി സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായപ്പോൾ അതിനെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാൻ പാർലമെന്റില്‍ പ്രസംഗിച്ചു. പ്രസംഗത്തെ അഭിനന്ദിച്ച് രാജീവ് ഗാന്ധി ആരിഫ് ഖാന് കത്തയക്കുകയും ചെയ്തു. എന്നാൽ കോടതി വിധിക്കെതിരെ മത യാഥാസ്ഥിതിക സംഘടനകൾ രംഗത്തു വന്നതോടെ രാജീവ് ഗാന്ധി നിലപാട് മാറ്റി. മുസ്ലിം വോട്ട് ഉറപ്പികാനായി വിധി മറികടക്കാന്‍ നിയമം കൊണ്ട് വരൻ കോൺഗ്രസ് ആലോചിച്ചു. ഇതിൽ പ്രതിഷേധിച്ചു ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസ് വിട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.