• HOME
  • »
  • NEWS
  • »
  • kerala
  • »
  • സത്യപ്രതി‍ജ്‍‍ഞ മലയാളത്തിലും; ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ

സത്യപ്രതി‍ജ്‍‍ഞ മലയാളത്തിലും; ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ

മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ. 

  • Share this:
    തിരുവനന്തപുരം: കേരളത്തിന്റെ 22-ാംമത്തെ ഗവർണറായി ആരിഫ് മുഹമ്മദ്ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ.

    സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്ക്, കെ.കെ ശൈലജ, എ.കെ ബാലൻ, ഇ.പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജു, എംഎം മണി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

    Also Read പ്രതീക്ഷിച്ചത് ആർഎസ്എസുകാരനെ; ആരിഫ് മുഹമ്മദ് ഖാന്റെ ഗവർണർ നിയമനം അപ്രതീക്ഷിതം

    വ്യാഴാഴ്ചയാണ് ഗവർണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തിയത്. ഇന്നലെ രാവിലെ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മന്ത്രിമാരായ എ.കെ.ബാലന്‍. ഇ.ചന്ദ്രശേഖരന്‍,കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ മന്ത്രിമാര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. മന്ത്രിമാരുമായി സംസാരിച്ച ശേഷം നിയുക്ത ഗവര്‍ണര്‍ രാജ്ഭവനിലേക്ക് തിരിച്ചു.

    പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു.

    Also Read മുത്തലാഖിൽ കലഹിച്ച് കോൺഗ്രസ് വിട്ടു; ദേശീയ മുന്നണി സർക്കാരിൽ മന്ത്രി; ആരിഫ് ഖാനെ തേടിയെത്തുന്നത് ഗവർണർ പദവി

    First published: