ഇന്റർഫേസ് /വാർത്ത /Kerala / കോന്നി സുരേന്ദ്രന് നേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ; കുങ്കിയാനകൾക്ക് സമീപത്ത് നിലയുറപ്പിച്ച് കൊമ്പൻ

കോന്നി സുരേന്ദ്രന് നേരെ പാഞ്ഞടുത്ത് അരിക്കൊമ്പൻ; കുങ്കിയാനകൾക്ക് സമീപത്ത് നിലയുറപ്പിച്ച് കൊമ്പൻ

പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ ഓടിയ്ക്കാൻ ശ്രമിച്ചിട്ടും അരിക്കൊമ്പൻ സ്ഥലത്തു നിന്ന് മാറുന്നില്ല

പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ ഓടിയ്ക്കാൻ ശ്രമിച്ചിട്ടും അരിക്കൊമ്പൻ സ്ഥലത്തു നിന്ന് മാറുന്നില്ല

പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ ഓടിയ്ക്കാൻ ശ്രമിച്ചിട്ടും അരിക്കൊമ്പൻ സ്ഥലത്തു നിന്ന് മാറുന്നില്ല

  • Share this:

കുങ്കിയാനത്താവളത്തിൽ നിലയുറപ്പിച്ച് അരികൊമ്പൻ. കുങ്കിയാനയായ കോന്നി സുരേന്ദ്രനു നേരെ അരിക്കൊമ്പമ്പ‍ പാഞ്ഞടുത്തു. പാപ്പാൻമാർ ഓടി എത്തി ബഹളം വെച്ചതോടെയാണ് അരികൊമ്പന്റെ ആക്രമണം ഒഴിഞ്ഞത്.

പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ ഓടിയ്ക്കാൻ ശ്രമിച്ചിട്ടും അരിക്കൊമ്പൻ സ്ഥലത്തു നിന്ന് മാറുന്നില്ല. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read- അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; ഒപ്പം അ‍ഞ്ച് ആനകളും

അരിക്കൊമ്പനെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.

Also Read- മിഷൻ അരിക്കൊമ്പൻ; കോടതി ജനങ്ങളുടെ വശം ശ്രദ്ധിക്കാതിരുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കഴിഞ്ഞ ദിവസം, ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയിരുന്നു. പിടിയാനയ്ക്കും കുട്ടിയാനകളും അടങ്ങുന്ന അഞ്ചംഗ സംഘത്തിനൊപ്പമാണ് അരിക്കൊമ്പൻ എത്തിയത്. ആനയെ തൽക്കാലം പിടികൂടണ്ട എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരുമാണ് സമിതിയിലുളളത്. മാർച്ച് അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Arikkomban, Idukki, Wild Elephant