തമിഴ്നാട്: മേഘമലയിലെ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരം സാന്നിധ്യമായി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം പ്രദേശത്തെ റോഡിൽ തമ്പടിച്ച ആന പിന്നീട് കാട് കയറി. ജനസാന്ദ്രത കൂടിയ ചിന്നമെല്ലൂർ ഭാഗത്തേയ്ക് ആന എത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
പെരിയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെ നിലവിൽ തമിഴ്നാട് മേഘമല കടുവാ സങ്കേതത്തോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് സ്ഥിരമായി കാണുന്നത്. ചിന്നക്കനാലിന് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഉള്ള പ്രദേശമാണിവിടം.
Also Read- അരിക്കൊമ്പൻ മേഘമലയിൽ; വിനോദസഞ്ചാരികൾക്ക് വിലക്ക്; റേഡിയോ കോളർ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന് തമിഴ്നാട് നിലവിൽ പെരിയാർ വനമേഖലയിലേയ്ക് നീങ്ങിയ ആന വീണ്ടും തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേയ്ക് ഇറങ്ങുമെന്ന ആശങ്ക ഉണ്ട്. വിശാലമായ കൃഷിയിടങ്ങളും നിരവധി വീടുകളും ഉള്ള ചിന്നമെല്ലൂർ മേഖലയിലേയ്ക് എത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Forest department, Tamil nadu, Wild Elephant