'അരൂരും കോന്നിയിലും ഈഴവ സ്ഥാനാർഥി വേണമെന്ന് നിർബന്ധമില്ല'; പക്ഷേ ഹിന്ദുവാകണമെന്ന് വെള്ളാപ്പള്ളി

'ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകിയാൽ അത് ഹിന്ദു സമൂഹത്തോടുള്ള അവഗണന'

news18
Updated: September 22, 2019, 4:15 PM IST
'അരൂരും കോന്നിയിലും ഈഴവ സ്ഥാനാർഥി വേണമെന്ന് നിർബന്ധമില്ല'; പക്ഷേ ഹിന്ദുവാകണമെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശൻ
  • News18
  • Last Updated: September 22, 2019, 4:15 PM IST IST
  • Share this:
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരും കോന്നിയിലും ഈഴവ സ്ഥാനാർഥി വേണമെന്ന് നിർബന്ധമില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ മണ്ഡലങ്ങളിൽ ഹിന്ദുസ്ഥാനാർഥി വേണമെന്ന ആവശ്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അരൂരും കോന്നിയിലും ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകിയാൽ അത് ഹിന്ദു സമൂഹത്തോടുള്ള അവഗണനയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അഞ്ച് മണ്ഡലങ്ങളിൽ എസ് എൻഡിപി യോഗത്തിന് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമയമായിട്ടില്ല. പാലായിലും എസ്എൻഡിപി യോഗം രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading