ആലപ്പുഴ: മന്ത്രി ജി. സുധാകരൻ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറി. പരാതിയിൽ മതിയായ തെളിവ് ഹാജരാക്കാൻ ഷാനിമോൾ ഉസ്മാന് സാധിച്ചില്ലെന്നുള്ള റിപ്പോർട്ടാണ് കളക്ടർ കൈമാറിയതെന്നാണ് സൂചന. പരാതിക്കൊപ്പം ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കേണ്ടത് പൊലീസാണെന്നും റിപ്പോർട്ടിലുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടറോടും ഡി.ജി.പിയോടും റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ യു.ഡി.എഫ് നേതാക്കൾക്കും കോൺഗ്രസ് മുഖപത്രത്തിനുമെതിരെ മന്ത്രി ജി സുധാകരനും പരാതി നൽകി. കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പെന്നായിരുന്നു മന്ത്രിയുടെ പരാമർശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.