ന്റെ പൂതനേ... ന്റെ കംസാ.. ഇതിഹാസ കഥാപാത്രങ്ങളുടെ പോരിൽ നിറഞ്ഞ് അരൂർ..

നേരത്തെ ജി.സുധാകരന്‍ അരുടെയെങ്കലും പേര് പറയാതെയാണ് പൂതന പരാമര്‍ശം നടത്തിയതെങ്കില്‍, സുധാകരന്റെ പേര് പറഞ്ഞാണ് എം എം ഹസന്റെ കംസന്‍ പരാമര്‍ശം.

News18 Malayalam | news18-malayalam
Updated: October 11, 2019, 11:31 PM IST
ന്റെ പൂതനേ... ന്റെ കംസാ.. ഇതിഹാസ കഥാപാത്രങ്ങളുടെ പോരിൽ നിറഞ്ഞ് അരൂർ..
നേരത്തെ ജി.സുധാകരന്‍ അരുടെയെങ്കലും പേര് പറയാതെയാണ് പൂതന പരാമര്‍ശം നടത്തിയതെങ്കില്‍, സുധാകരന്റെ പേര് പറഞ്ഞാണ് എം എം ഹസന്റെ കംസന്‍ പരാമര്‍ശം.
  • Share this:
#വി.വി. വിനോദ്

ആലപ്പുഴ: പൂതന വിവാദത്തിന് പിന്നാലെ കംസന്‍ വിവാദവുമായി അരൂര്‍. മന്ത്രി ജി.സുധാകരന്‍ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം ഷാനിമോള്‍ക്കെതിരെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഹസന്‍ അരൂരില്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ കടുത്തതോടെ മൂന്ന് മുന്നണികളൂടേയും സ്റ്റാര്‍ ക്യാംമ്പയിനര്‍മാര്‍ അടുത്ത ദിവസങ്ങളില്‍ അരൂരിലെത്തും.

ഇതിഹാസങ്ങളിലെ പ്രതിലോമ കഥാപത്രങ്ങളുടെ പേരിലാണ് അരൂരിലെ തെരഞ്ഞെടുപ്പ് ചൂടില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നത്. നേരത്തെ ജി.സുധാകരന്‍ അരുടെയെങ്കലും പേര് പറയാതെയാണ് പൂതന പരാമര്‍ശം നടത്തിയതെങ്കില്‍, സുധാകരന്റെ പേര് പറഞ്ഞാണ് എം എം ഹസന്റെ കംസന്‍ പരാമര്‍ശം.

കോൺഗ്രസിൽ നിന്ന് ഭീഷണിയെന്ന പരാതിയുമായി വിമത സ്ഥാനാർത്ഥി

സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. മുന്നണികള്‍ അടുത്ത ദിവസങ്ങളില്‍ പ്രമുഖ നേതാക്കളെ കളത്തിലിറക്കും. UDF ക്യാമ്പിനാവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടി ഇന്ന് അരൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. LDF നേതാക്കളില്‍ കാനം രാജേന്ദ്രന്‍ ഇന്നെത്തുന്നതിന് പിന്നാലെ, 13, 16 തീയതികളില്‍ കൊടിയേരി ബാലകൃഷ്ണനും, 17, 18 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും അരൂരില്‍ പ്രചാരണത്തിനെത്തും.

NDA പ്രചരണത്തിനായി 14ന് കുമ്മനവും, 19ന് ഒ രാജഗോപാലും എത്തുന്നതിന് പിന്നാലെ സുരേഷ്‌ഗോപിയും, കേന്ദ്ര സഹമന്ത്രി വി മുരളീധരനും അരൂരിലെത്തും. 17 നാണ് തുഷാര്‍ വെള്ളാപള്ളിയുടെ പ്രചരണം.
First published: October 11, 2019, 10:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading