കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറോളം ബോട്ടുകൾ കാണാനില്ല

News18 Malayalam
Updated: October 5, 2018, 1:07 PM IST
കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറോളം ബോട്ടുകൾ കാണാനില്ല
  • Share this:
തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ഒരാഴ്ച മുന്‍പ് മത്സ്യ ബന്ധനത്തിന് ശ്രീലങ്ക ഭാഗത്തേക്ക് പോയ 200 ഓളം ബോട്ടുകളെക്കുറിച്ച് വിവരമില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം നിരീക്ഷണത്തിനായി പുറപ്പെട്ടു. 600 ഓളം ബോട്ടുകളാണ് ഒരാഴ്ച മുന്‍പ് കൊച്ചിയില്‍ നിന്ന് ശ്രീലങ്കന്‍ ഭാഗത്തേക്ക് മല്‍സ്യബന്ധത്തിനായി പോയത്. ഇതില്‍ 300 ബോട്ടുകള്‍ തിരിച്ചെത്തി. 100 എണ്ണം വിവിധ കേന്ദ്രങ്ങളില്‍ എത്തുമെന്ന് നാട്ടിലുള്ളവരെ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 200 ബോട്ടുകളെ കുറിച്ചാണ് വിവരം ലഭിക്കാത്തത്. കന്യാകുമാരി സ്വദേശികളാണ് ബോട്ടുകളില്‍ ഏറെയും. ബോട്ടുകളെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ് തീര മേഖല.

ഇടുക്കി ഡാം ഇന്ന് വൈകിട്ട് നാലുമണിക്ക് തുറക്കും

ബോട്ടിലുള്ളവരുടെ മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനക്ഷമമല്ല. മറ്റ് മത്സ്യബന്ധന ബോട്ടുകളുമായി ബന്ധപ്പെടാനുള്ള ഉപാധികള്‍ ഇവരുടെ കൈവശമുണ്ട്. എന്നാല്‍ ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 1000 -ലധികം തൊഴിലാളികള്‍ ബോട്ടുകളില്‍ ഉണ്ട്. അടിയന്തരമായി നേവി തിരച്ചില്‍ ആരംഭിക്കണമെന്ന് മത്സ്യ തൊഴിലാളി നേതാവ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. മുന്നറിയിപ്പ് ലഭിച്ചില്ലെന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. മുന്നറിയിപ്പ് വകവയ്ക്കാതെ ഇനിയും കടലില്‍ പോയാല്‍ നിയമപരമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
First published: October 5, 2018, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading