കൊച്ചി: സ്ത്രീശാസ്തീകരണത്തില്‍ വേറിട്ട മാതൃക തീര്‍ത്ത കൊച്ചി മെട്രോ (Kochi Metro) റെയില്‍ ലിമിറ്റഡ് സ്ത്രീകള്‍ക്ക് വനിതാ ദിനത്തില്‍ (Women's day) ഏര്‍പ്പെടുത്തിയ സൗജന്യയാത്രയ്ക്ക് എത്തിയത് പതിനായിരങ്ങൾ. അതിരാവിലെ മുതല്‍ തന്നെ മെട്രോ യാത്രയ്ക്ക് സ്ത്രീകള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രായഭേദമന്യേ എല്ലാ വനിതകള്‍ക്കും കൗണ്ടറില്‍ നിന്ന് ക്വൂആര്‍ കോഡ് ടിക്കറ്റ് സൗജന്യമായി നല്കി. ഏതുസ്റ്റേഷനില്‍ നിന്നും ഏതുസ്റ്റേഷനിലേക്കും എത്രതവണ വേണമെങ്കിലും ഇന്ന് സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് ആറു മണി വരെയുള്ള കണക്കിൽ കാൽലക്ഷത്തോളം സ്ത്രീകളാണ് മെടോയിൽ യാത്ര ചെയ്തത്.
മെട്രോയില്‍ യാത്രചെയ്യാനെത്തിയ സ്ത്രീയാത്രക്കാര്‍ക്ക് ജവഹര്‍ലാന്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മെനസ്ട്രുവല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കൊച്ചി മെട്രോയുടെ വനിതാദിനാഘോഷങ്ങള്‍ കെ.എം.ആര്.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍ എന്നിവയുമായി ചേര്‍ന്ന സംഘടിപ്പിച്ച വിതരണ ബോധല്‍ക്കരണ പരിപാടിയില്‍ കെ.എം.ആര്.എല്‍ ജനറല്‍ മാനേജര്‍മാരായ മിനി ഛബ്ര, സി. നിരീഷ്, എച്ച്.എം.എ സീനിയര്‍ മാനേജര്‍ ആഷിഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലുവ, കളമശേരി, ഇടപ്പള്ളി, എം.ജി റോഡ്, ജെ.എല്‍.എന്‍, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍വെച്ചും മെനസ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വനിത ദിനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേഷനിലും ആകര്‍ഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
പരീക്ഷക്കലത്ത് സുരക്ഷിതയാത്രയ്ക്ക്കൊച്ചി മെട്രോ സ്റ്റുഡന്റ് പാസ് സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നതോടെ പ്രിയമേറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതുവരെയുള്ള പാസുകള്‍ ലഭ്യമാണ്. ടിക്കറ്റ് നിരക്കില്‍ 60 മുതല്‍ 83 ശതമാനം വരെ ഡിസ്കൗണ്ട് അനുവദിക്കുന്ന മൂന്നു പാക്കേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്കാര്ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസില്‍ ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. 30 ദിവസമാണ് കാലാവധി. ഇക്കാലയളവില്‍ നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം.
80 രൂപയുടെ പ്രതിദിന പാസ് എടുത്താല്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതുസ്റ്റേഷനിലേക്കും എത്രയാത്രകള്‍ വേണമെങ്കിലും നടത്താം. 1200 രൂപയുടെ പ്രതിമാസ പാസ് എടുത്താല്‍ ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഒരുമാസത്തേക്ക് ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും 120 യാത്ര ഒരു മാസം നടത്താം. എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.