പ്രളയ ഫണ്ട്‌ തട്ടിപ്പ്: രണ്ടാം കേസിലും അറസ്റ്റ്; വിഷ്ണു പ്രസാദ് വീണ്ടും അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കുന്ന ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഒന്നാം കേസിൽ ഇതുവരെ പിടികൂടാൻ കഴിയാത്ത സി.പി.എം മുൻ പ്രാദേശിക നേതാവ് അൻവർ, അൻവറിന്റെ ഭാര്യ ഖൗലത്ത് എന്നിവർ ഉടൻ കീഴടങ്ങുമെന്നാണ് സൂചന.

News18 Malayalam | news18
Updated: June 8, 2020, 10:50 PM IST
പ്രളയ ഫണ്ട്‌ തട്ടിപ്പ്: രണ്ടാം കേസിലും അറസ്റ്റ്; വിഷ്ണു പ്രസാദ് വീണ്ടും അറസ്റ്റിൽ
പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്
  • News18
  • Last Updated: June 8, 2020, 10:50 PM IST
  • Share this:
കൊച്ചി: പ്രളയഫണ്ട്‌ തട്ടിപ്പ് കേസിൽ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു. 73 ലക്ഷം രൂപ തട്ടിച്ച രണ്ടാമത്തെ കേസിലാണ് അറസ്റ്റ്. ക്രൈം ബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചു വരുത്തിയ വിഷ്ണു പ്രസാദിനെ വിശദമായ ചോദ്യം ചെയ്യലുകൾക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസിലെ ആദ്യ അറസ്റ്റാണിത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനാണ് സാധ്യത. ആദ്യകേസിലെ ഒന്നാം പ്രതിയായ വിഷ്ണു പ്രസാദ് തന്നെയാണ് ഈ കേസിലെയും സൂത്രധാരൻ.

You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]

കലക്ടറേറ്റിനകത്തു നിന്നും ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ, താൻ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയതെന്നും അറിഞ്ഞുകൊണ്ടല്ല ഉദ്യോഗസ്ഥർ രസീതുകളിൽ ഒപ്പു വെച്ചതെന്നുമാണ് വിഷ്ണു പ്രസാദിന്റെ മൊഴി.

കോടതിയിൽ ഹാജരാക്കുന്ന ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഒന്നാം കേസിൽ ഇതുവരെ പിടികൂടാൻ കഴിയാത്ത സി.പി.എം മുൻ പ്രാദേശിക നേതാവ് അൻവർ, അൻവറിന്റെ ഭാര്യ ഖൗലത്ത് എന്നിവർ ഉടൻ കീഴടങ്ങുമെന്നാണ് സൂചന.

First published: June 8, 2020, 10:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading