news18india
Updated: April 8, 2019, 4:45 PM IST
CHILD-ABUSE
മലപ്പുറം: മലപ്പുറം കല്പകഞ്ചേരിയില് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് നല്‍കിയാണ് ഇവർ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുൾപ്പെടെ ചുമത്തിയിട്ടുണ്ട്.
ഇരിങ്ങാവൂര്‍ സ്വദേശികളായ ബഷീര്‍ എന്ന മാനു, സുഹൈല്‍,മുസ്തഫ,സിദ്ധീഖ്, കോയഹാജി, ഉണ്ണീന്‍കുട്ടി കാക്ക എന്നിവര്‍ ആണ് പിടിയില്‍ ആയത്. കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ്ലൈനിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
പിടിയിലായവരിൽ കോയഹാജിയും ഉണ്ണീന്‍കുട്ടി കാക്കയും 60 വയസിന് മുകളില്‍ പ്രായം ഉള്ളവരാണ്. തിരൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
First published:
April 8, 2019, 4:45 PM IST