• HOME
  • »
  • NEWS
  • »
  • kerala
  • »
  • A A Rahim | സമരത്തിനിടെ അന്യായ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി; എ.എ.റഹിമിന് അറസ്റ്റ് വാറന്റ്

A A Rahim | സമരത്തിനിടെ അന്യായ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി; എ.എ.റഹിമിന് അറസ്റ്റ് വാറന്റ്

നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.

aa rahim

aa rahim

  • Share this:
    തിരുവനന്തപുരം: എസ്എഫ്ഐ (SFI) നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന പരാതിയിന്മേൽ ഡിവൈഎഫ്ഐ (DYFI) അഖിലേന്ത്യാ പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിന് ( A A Rahim) അറസ്റ്റ് വാറന്റ്. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നൽകിയ ഹർജിയിൽ, തിരുവനന്തപുരം (Thiruvananthapuram) ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

    കോടതിയില്‍ ഹാജരാകാമെന്ന റഹിമിന്റെ ഉറപ്പിന്മേൽ സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹിമുള്‍പ്പെടെ 12 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.

    KV Thomas | അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രം; അന്തിമ തീരുമാനം എടുക്കേണ്ടത് സോണിയ ഗാന്ധിയെന്ന് കെ.വി തോമസ്

    കൊച്ചി: സി. പി. എം സെമിനാറിൽ (cpm seminar) പങ്കെടുത്തതിൻ്റെ പേരിൽ അച്ചടക്ക നടപടിയെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് (Congress) നേതാവ് കെ. വി. തോമസ് (KV Thomas)   അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രമാണ്.  അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയാണ്.  അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രമാണെന്നും കെ.വി തോമസ് പ്രതികരിച്ചു. സോണിയ ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിരുന്നു. നടപടി അറിയിച്ച ശേഷം ഔദ്യോഗിക പ്രതികരണം ഉണ്ടാവും.

    കണ്ണൂരിൽ എത്തിയാൽ കാലുവെട്ടുമെന്നായിരുന്നു ഭീഷണി. എന്നാൽ സെമിനാറിൽ പങ്കെടുത്ത് തിരിച്ചുവന്നിട്ടും തൻ്റെ കാലിന് ഇപ്പോഴും ഒരു കുഴപ്പവുമില്ലെന്നും കെ.വി. തോമസ് പറഞ്ഞു.

    പാർട്ടി അച്ചടക്കം ലംഘിച്ചതിൻ്റെ പേരിൽ കെ.വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരിക്കുന്നത്.  എഐസിസി അം​ഗത്വത്തിൽ (aicc membership) നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ (political affairs committee) നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക്  കൈമാറും. കെ.വി.തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

    Also Read- കെ.വി. തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ

    അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തരുമാനം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് 2 വർഷം സസ്പെൻഷനും അച്ചടക്ക സമിതി ശുപാർശ ചെയ്തു. അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ.വി തോമസിന്റെ ആവശ്യവും എ. കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി.

    പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടിക്ക് വിധേയനാവുന്നത്.
    Published by:Naveen
    First published: