തൃശ്ശൂർ : കല്ലേറ്റുംക്കരയിൽ കള്ളനോട്ടുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മാങ്ങോട് സ്വദേശി കിളിമല വീട്ടിൽ രഞ്ജിത്ത് ആണ് പിടിയിലായത്.
മുപ്പത്തിയൊന്നായിരത്തി അഞ്ഞൂറ് രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. അഞ്ഞൂറ് രൂപയുടെ നോട്ടുകളായിരുന്നു ഇവ. ചാലക്കുടി ഡിവൈഎസ്പി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മംഗലാപുരം സ്വദേശിയായ സുഹൃത്താണ് കള്ളനോട്ട് നൽകിയതെന്നാണ് ഇയാൾ നൽകിയ മൊഴി.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലായിരുന്നു കള്ളനോട്ട് സംബന്ധിച്ച വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.