• HOME
  • »
  • NEWS
  • »
  • kerala
  • »
  • സന്ന്യാസത്തെ അപഹസിച്ചു; സിസ്റ്റർ ലൂസിക്കെതിരെ ദീപികയിൽ ലേഖനം

സന്ന്യാസത്തെ അപഹസിച്ചു; സിസ്റ്റർ ലൂസിക്കെതിരെ ദീപികയിൽ ലേഖനം

സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര

  • Last Updated :
  • Share this:
    കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്‌ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ അവഹേളിച്ച് ദീപികയിൽ ലേഖനം. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സിസ്റ്റർ ലൂസിയോട് സഭ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിസ്റ്റർ നിരസിച്ചതിന് പിന്നാലെയാണ് സഭാ പ്രസിദ്ധീകരണമായ ദീപിക പേര് പറയാതെ ലൂസി കളപ്പുരയ്ക്കലിനെതീരെ രംഗത്തെത്തിയത്.

    ​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ സിസ്റ്റർ സ​​​ന്യാ​​​സ​​​ത്തെ അ​​​പഹസിക്കുകയാണെന്ന് ദീപിക പറയുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ സ​​​മ​​​ര​​​ത്തി​​​ല്‍ സ​​​ഭാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെയാണ് സിസ്റ്റർ പങ്കെടുത്തത്. ലൂസി കളപ്പുരയ്ക്കൽ സ​​​ന്യാ​​​സ​​​വ​​​സ്ത്രം മാ​​​റ്റി ചു​​​രി​​​ദാ​​​ര്‍ ധ​​​രി​​​ച്ച് ഫോ​​​ട്ടോ എടുത്തതിനെ ലേഖനം വിമർശിക്കുന്നു. സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ അ​​​യ​​​ച്ച കത്ത് മാധ്യമങ്ങൾക്കു നൽകിയത് ഇ​​​ത്ര​​​യും കാ​​​ലം സിസ്റ്റർ തു​​​ട​​​ര്‍ന്ന അ​​​നു​​​സ​​​ര​​​ണ​​​ക്കേ​​​ടി​​​ന്‍റെ​​​ തു​​​ട​​​ര്‍ച്ചയാണ്.



    ജ​​​ല​​​ന്ധ​​​ര്‍ കേ​​​സി​​​ല്‍ ബി​​​ഷ​​​പ് ഫ്രാ​​​ങ്കോ​​​യെ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു മാധ്യമങ്ങൾ വി​​​ധിക്കുകയാണ്. സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ര്‍ത്ത​​​ക​​​രും ബു​​​ദ്ധി​​​ജീ​​​വി​​​ക​​​ളും ഈ വിഷയത്തിൽ ഇടപെട്ടതിനെ ലേഖനം വിമർശിക്കുന്നു. ദാ​​​രി​​​ദ്ര്യം, ബ്ര​​​ഹ്മ​​​ച​​​ര്യം, അ​​​നു​​​സ​​​ര​​​ണം എ​​​ന്നി​​​വ ചില പുരോഹിതർ വ്ര​​​ത​​​ങ്ങ​​​ളാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ദാ​​​രി​​​ദ്ര്യം വ്ര​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത രൂ​​​പ​​​താ​​​വൈ​​​ദി​​​ക​​​ന്‍ ജീ​​​വി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ത​​​നി​​​ക്കും ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്നു ദാ​​​രി​​​ദ്ര്യ​​​വ്ര​​​തം സ്വീ​​​ക​​​രി​​​ച്ച സ​​ന്യാ​​​സി​​​നി​​​ വാ​​​ശി​​​പി​​​ടി​​​ക്കാ​​​റില്ലെന്നും നോബിൾ പാറയ്ക്കൽ എഴുതിയ ലേഖനം പറയുന്നു.

    First published: