• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad Fort | പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കിയുണ്ടകൾ കണ്ടെത്തി

Palakkad Fort | പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കിയുണ്ടകൾ കണ്ടെത്തി

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയ്ക്കുള്ളില്‍ കുഴിച്ചപ്പോഴാണ് പീരങ്കി ഉണ്ടകള്‍ കണ്ടത്

  • Share this:
പാലക്കാട് : ടിപ്പു കോട്ടയില്‍ (Palakkad Fort) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പീരങ്കി ഉണ്ടകള്‍ കണ്ടെത്തി.ചരിത്ര സ്മാരകമായ പാലക്കാട് കോട്ടയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണില്‍ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത് .

47 പീരങ്കി ഉണ്ടകളാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. കോട്ടയ്ക്ക് അകത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പുതിയ പൈപ്പ് ലൈന്‍ ഇടുന്നതിനായി മണ്ണില്‍ കുഴിച്ചപ്പോഴാണ് തൊഴിലാളികള്‍ പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ ഭാഗത്ത് ഖനനം നടത്തിയപ്പോഴാണ് കൂടുതല്‍ പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്.

മൈസൂര്‍ രാജാവായിരുന്ന ഹൈദരലി നിര്‍മ്മിച്ചതെന്ന് കരുതുന്ന കോട്ടയാണിത്. പിന്നീട് ബ്രിട്ടീഷുകാരും കോഴിക്കോട് സാമൂതിരിയുമെല്ലാം കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇവരുടെ കാലത്ത് സൂക്ഷിച്ച പീരങ്കി ഉണ്ടകളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു.

ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കേണ്ടതുണ്ട്.സംരക്ഷിത കവചം ഉണ്ടാക്കി വേണം ഉണ്ടകള്‍ സൂക്ഷിക്കാന്‍. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ കോട്ടയ്ക്കകത്ത് നടക്കുന്ന ചടങ്ങില്‍ പീരങ്കിയുണ്ടകള്‍ പ്രദര്‍ശിപ്പിക്കും.

വിദ്യാർത്ഥികളോട് മര്യാദ വിട്ടാൽ ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കും; നടപടി നിർദേശിച്ച് ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളോട് മര്യാദ വിട്ട് പെരുമാറുന്ന ബസ് ജീവനക്കാരുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കണമെന്ന നിർദേശവുമായി ബാലവകാശ കമ്മീഷൻ (Commission for Protection of Child Rights)ഉത്തരവ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശങ്ങളുടെ ലംഘനവുമാണ്.

കുട്ടികളോടുള്ള കടുത്ത വിവേചനം ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കമ്മീഷൻ നിർദേശം നൽകി.

Also Read-CPM Conference | സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയിൽ ആരംഭിക്കും

ഇടുക്കിയിലെ ടോം ജോസഫ് നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു, ബസിൽ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നു, പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല തുടങ്ങിയ പരാതികളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.
Published by:Jayashankar AV
First published: