ഗാന്ധിജിയുടെ 152 ാം ജന്മവാർഷികത്തിലാണ് 152 അടി വലിപ്പമുള്ള ചിത്രം ഒരുക്കിയത്. ആദ്യം തുണി ഉപയോഗിച്ച് നിർമിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ മഴ വെല്ലുവിളി ഉയർത്തിയതോടെ ബലൂൺ എന്ന ആശയത്തിലേക്ക് മാറി.
ഒരു ലക്ഷം ബലൂണുകൾ ഉപയോഗിച്ചാണ് ഗാന്ധിജിയുടെ ചിത്രം ഒരുക്കിയത്. ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതിര്ത്വത്തിലുള്ള സംഘം നടത്തിയ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിൽ ഒടുവിലാണ് ചിത്രം യാഥാർഥ്യമായത്.
![]()
ടീം വർക്ക് ആണ് വ്യത്യസ്ത ആശയം യാഥാർത്ഥ്യമാക്കിയത് എന്ന് ചിത്രകാരൻ ഡാവിഞ്ചി സുരേഷ് വ്യക്തമാക്കി. ഇതിനു മുൻപ് പല ആശയങ്ങളിലും ചിത്രരചന നടത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ബലൂണുകൾ ഉപയോഗിച്ച് ചിത്ര രചന നടത്തിയത്. ബലൂൺ ഉപയോഗിച്ചുള്ള ഗാന്ധിജിയുടെ ചിത്രമെന്ന ആശയം വിജയം കണ്ടത്തിൽ സന്തോഷമുണ്ടെന്നും ഡാവിഞ്ചി സുരേഷ് ന്യൂസ് 18 നോട് പറഞ്ഞു.
ബലൂൺ ഉപയോഗിച്ചുള്ള ചിത്രം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ആക്സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും സംയുക്തമായാണ് ചിത്രരചന സംഘടിപ്പിച്ചത്.
Also Read-
Gandhi Jayanti 2021 | ഗാന്ധി ജയന്തി: രാജ്യം രാഷ്ട്രപിതാവിന്റെ സ്മരണയിൽലോകമെമ്പാടും ആളുകൾ ഗാന്ധിയൻ തത്വങ്ങൾ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് മറ്റൊരു ഗാന്ധി ജയന്തി കൂടി കടന്നുവരുന്നത്. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.
ആസാദി കാ അമൃത മഹോത്സവം എന്ന പേരില്‍ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗാന്ധിയുടെ ജീവിതത്തിലെ സുവര്‍ണ ഏടായ ദണ്ഡി മാര്‍ച്ചിന്റെ 91-ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.
ആസാദി കാ അമൃത് മഹോത്സവം 77-ാം സ്വാതന്ത്ര്യദിനമായ 2023 ഓഗസ്റ്റ് 15 വരെ ആഘോഷിക്കും.
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൂടെ മറ്റൊരു ഐതിഹാസിക വ്യക്തിത്വവും മുൻ പ്രധാനമന്ത്രിയുമായ ലാൽ ബഹാദൂർ ശാസ്ത്രിയും (ജനനം 1904) തന്റെ ജന്മദിനം പങ്കിടുന്നു. 1869 ഒക്ടോബർ 2ന് ഇന്നത്തെ ഗുജറാത്തിലെ പോർബന്ദറിലാണ് മഹാത്മാഗാന്ധിയുടെ ജനനം.
ദക്ഷിണാഫ്രിക്കയിലെ തന്റെ അനുഭവങ്ങളിലൂടെ ജീവിതം മാറ്റിമറിച്ച ഒരു അഭിഭാഷകൻ കൂടിയായ മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ച വ്യക്തിയാണ്. അഹിംസാ മാർഗങ്ങളിലൂടെയാണ് അദ്ദേഹം പ്രകടനങ്ങൾ നടത്തിയത്.
ഇന്ത്യയുടെ ആദ്യത്തെ നൊബേൽ സമ്മാന ജേതാവായ "ഗുരുദേവ്" രവീന്ദ്രനാഥ ടാഗോറാണ് ഗാന്ധിക്ക് "മഹാത്മാ" എന്ന പേര് നൽകിയത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ഗുജറാത്ത് സർക്കാർ ഇതിനെ എതിർത്തിരുന്നു. പകരം ഈ പദവി സൗരാഷ്ട്രയിൽ നിന്നുള്ള ഒരു പ്രാദേശിക പത്രപ്രവർത്തകൻ നൽകിയതാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഈ നേതാവിനെ "ബാപ്പു" (പിതാവ്) എന്നും വിളിക്കാറുണ്ട്.
ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ മേൽവിലാസമാണ് ഗാന്ധിജി. സത്യത്തിലും അഹിംസയിലും ഉറച്ചു നിന്നുള്ള ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. ലോക നേതാക്കൾ അവർക്ക് ഏറ്റവുമധികം പ്രചോദനം നൽകിയ ഇന്ത്യൻ വ്യക്തിത്വമായാണ് ഗാന്ധിയെ കാണുന്നത്. അവരിൽ ഭൂരിഭാഗവും, ഇന്ത്യ സന്ദർശിക്കുമ്പോൾ, ഡൽഹിയിലെ അദ്ദേഹത്തിന്റെ വിശ്രമസ്ഥലം സന്ദർശിക്കാറുണ്ട്. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ചിരുന്നു.
അന്തർദേശീയ തലത്തിൽ ഒക്ടോബർ 2 "മഹാത്മാവിന്റെ" സ്മരണയ്ക്കായി അഹിംസാ ദിനമായി ആചരിക്കുന്നു. റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15) എന്നിവയ്‌ക്കാപ്പം മൂന്നാമതൊരു ദേശീയ ഉത്സവങ്ങളിൽ ഒന്നായി കണക്കാക്കി ഇന്ത്യയിൽ ഈ ദിവസം പൊതു അവധിയാണ്.
"എന്‍റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യമാണ് എന്‍റെ ദൈവം. ദൈവത്തെ തിരിച്ചറിയാനുള്ള മാർഗമാണ് അഹിംസ." എന്ന ഗാന്ധിയുടെ മഹത് വചനം ഇന്നും ലോകത്തെ പ്രചോദിപ്പിക്കുന്ന ഒന്നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.