'അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ ഐടി ഫെലോ അല്ല; ഡിജിറ്റൽ ഉപദേശക സമിതി അംഗം': വിശദീകരിച്ച് സർക്കാർ

സ്വർണക്കടത്ത് വിവാദത്തിൽ ഐടി ഫെലോ സ്ഥാനത്തു നിന്നും അരുൺ ബാലചന്ദ്രനെ മാറ്റിയെന്നാണ് സർക്കാർ വിശദീകരിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കുന്നില്ല.

News18 Malayalam | news18-malayalam
Updated: August 4, 2020, 9:16 PM IST
'അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ ഐടി ഫെലോ അല്ല; ഡിജിറ്റൽ ഉപദേശക സമിതി അംഗം': വിശദീകരിച്ച് സർക്കാർ
അരുൺ ബാലചന്ദ്രൻ
  • Share this:
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാൻ ഇടപെട്ട് വിവാദത്തിലായ അരുൺ ബാലചന്ദ്രൻ്റ  പദവി വിശദീകരിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ  ഡിജിറ്റൽ ഉപദേശക സമിതി അംഗവും സ്റ്റാർട്ടപ്പ് മാർക്കറ്റിംഗ് ഡയറക്ടറുമാണ് അരുൺ ബാലചന്ദ്രനെന്നാണ് സർക്കാരിൻറെ പുതിയ വിശദീകരണം.

ഡ്രീം കേരള പദ്ധതിയുടെ നിർവഹണ സമിതിയിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോയെന്ന നിലയിലാണ് അരുൺ ബാലചന്ദ്രനെ ഉൾപ്പെടുത്തിയിരുന്നത്. ഇത് തെറ്റുപറ്റിയതാണെന്നും സ്റ്റാർട്ടപ്പ് മാർക്കറ്റിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഉപദേശകസമിതി അംഗവുമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പുതിയ ഉത്തരവിറക്കി.

Related News:കടുത്ത ജീവിത സാഹചര്യത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ IT ഫെലോ വരെ; ആരാണ് അരുൺ ബാലചന്ദ്രൻ? [NEWS]സ്വന്തം കാറിൽ സർക്കാർ ബോർഡ്; മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെതിരായ പരാതിയിൽ നടപടിയില്ല [NEWS]സ്വപ്നയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയ അരുൺ ബാലചന്ദ്രൻ ശിവശങ്കറുമായി വിദേശയാത്ര നടത്തി [NEWS]
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നപ്പോൾ ഐടി ഫെലോ സ്ഥാനത്തു നിന്നും അരുൺ ബാലചന്ദ്രനെ മാറ്റിയെന്നാണ് സർക്കാർ വിശദീകരിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കുന്നില്ല. കഴിഞ്ഞ മാസം 21ന് ഇറങ്ങിയ ഉത്തരവിൽ ഡ്രീം കേരള പദ്ധതിയുടെ ഉത്തരവിൽ പദവി സൂചിപ്പിച്ചതിൽ തെറ്റുപറ്റിയെന്നു ചൂണ്ടിക്കാട്ടി നോർക്കയുടേതാണ് പുതിയ ഉത്തരവ്.
Published by: Aneesh Anirudhan
First published: August 4, 2020, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading