HOME /NEWS /Kerala / Kerala Gold Smuggling| സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്തു നൽകി; അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് മാറ്റി

Kerala Gold Smuggling| സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്തു നൽകി; അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് മാറ്റി

News18 Malayalam

News18 Malayalam

മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.

  • Share this:

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്ത് നല്‍കിയ ഐടി വകുപ്പിലെ അരുണ്‍ ബാലചന്ദ്രനെതിരെ സർക്കാർ നടപടി. അരുണിനെ ഐ.ടി വകുപ്പില്‍നിന്ന് മാറ്റി. ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് നീക്കിയത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. എന്നാല്‍ സ്പ്രിങ്ക്ളര്‍ സമയത്ത് പുതിയ തസ്തികയില്‍ നിയമിക്കുകയായിരുന്നു.

    മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫ്‌ളാറ്റ് ബുക്കുചെയ്ത് നല്‍കിയതെന്ന് അരുണ്‍ ബാലചന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്ലാറ്റ് ബുക്കു ചെയ്തതെന്ന് അരുൺ മാധ്യമങ്ങളോടു പറ‍ഞ്ഞു.

    Related News- Gold Smuggling | സ്വപ്നയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയ അരുൺ ബാലചന്ദ്രൻ ശിവശങ്കറുമായി വിദേശയാത്ര നടത്തി

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    മേയ് അവസാനമാണ് ശിവശങ്കർ ഫ്ലാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്ലാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്സാപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്. ഈ വാട്സാപ്പ് ചാറ്റിന്റെ വിവരങ്ങൾ പുറത്തായിരുന്നു.

    TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

    ഫ്ളാറ്റ് എത്ര ദിവസത്തേക്കാണെന്നു ചോദിച്ചപ്പോൾ മൂന്നു ദിവസമെങ്കിലും വേണമെന്നായിരുന്നു മറുപടി. അവരുടെ ഫ്ളാറ്റ് ശരിയായാൽ ഉടനെ മാറുമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഫ്ളാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ച് റേറ്റു ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചു. ഈ അപ്പാർട്മന്റിൽ വച്ചാണ് ഇവർ സ്വർണക്കടത്ത് സംഘം ഗൂഢാലോചന നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.

    First published:

    Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar