തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്ത അരുൺ ബാലചന്ദ്രൻ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനൊപ്പം വിദേശയാത്രകൾ നടത്തി. അമേരിക്കയിലേക്കും ദുബായിലേക്കുമായിരുന്നു യാത്രകൾ. ശിവശങ്കറിൻറെ കീഴുദ്യോഗസ്ഥനായിരുന്നു അരുൺ ബാലചന്ദ്രൻ.
2018ൽ ഒക്ടോബർ 14 മുതൽ 18വരെ ദുബായിലേക്ക് നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്നോപാർക്കായിരുന്നു. ജി ടെക് എക്സ്പോയിൽ പങ്കെടുക്കാനെന്ന പേരിലായിരുന്നു യാത്ര.
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]
Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]
Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]
2018 ഓഗസ്റ്റ് അഞ്ചു മുതൽ ഒമ്പതു വരെയായിരുന്നു അമേരിക്കൻ യാത്ര. ഐ ടി രംഗത്ത് നിക്ഷേപം ആകർഷിക്കാനെന്ന പേരിലായിരുന്നു ഈ യാത്ര. ചെലവു വഹിച്ചത് ഐടി പാർക്കാണ്. രണ്ടു യാത്രകളിലും ഇരുവർക്കുമൊപ്പം ടെക്നോപാർക്ക് സിള ഒ ഋഷികേശ് നായരുമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, M sivasankar