നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം KSRTC ശൗചാലയത്തിൽ പോയ ഹതഭാഗ്യൻ ഗതാഗത മന്ത്രിയോട്

  കോട്ടയം KSRTC ശൗചാലയത്തിൽ പോയ ഹതഭാഗ്യൻ ഗതാഗത മന്ത്രിയോട്

  പബ്ലിക് ടോയ്ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന ആന്റണി രാജുവിന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്

  • Share this:
   KSRTC ബസ് സ്റ്റാന്റിന്റെ ശോചനീയമായ അവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന് ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് അരുണ്‍ പുനലൂര്‍.

   പബ്ലിക് ടോയ്ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന ആന്റണി രാജുവിന്റെ വാഗ്ദാനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കോട്ടയെ KSRTC ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലറ്റിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   അരുണ്‍ പുനലൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

   ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകളുടെ ശ്രദ്ധയ്ക്കായി സമർപ്പിക്കുന്ന അപേക്ഷ..

   Attention to #transportministerkerala

   സാർ..
   Ksrtc സ്റ്റാന്റുകളോട് അനുബന്ധിച്ചുള്ള പബ്ലിക് ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സത്വര നടപടികൾ ഉടനെ തന്നെ കൈക്കൊള്ളുമെന്നു അങ്ങ് ചുമതലയേറ്റപ്പോ പറഞ്ഞത് വലിയ സന്തോഷത്തോടെയാണ് എന്നെപ്പോലെ നിരന്തരം ksrtc യെ ആശ്രയിച്ചു യാത്ര ചെയ്യുന്ന സാധാരണക്കാർ ശ്രവിച്ചത്...

   പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ പുതിയ സർക്കാർ അധികാരത്തിലെത്തി നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും മൂക്ക് പൊത്തി മനംപുരട്ടാൽ ഇല്ലാതെ കേറാൻ പറ്റാത്ത അവസ്ഥയിലാണ് മിക്കയിടത്തേയും ടോയ്‌ലെറ്റുകളുടെ സ്ഥിതി..

   വെറും അവസ്ഥയല്ല സാർ ഇതു സ്വബോധത്തോടെ ഇതിനുള്ളിൽ കേറുന്നവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്...
   ആയതിനാൽ ദയവ് ചെയ്തു അടിയന്തിര നിർദേശം നൽകി ഉള്ള ടോയ്‌ലെറ്റുകൾ അൽപ്പം വെള്ളമൊഴിച്ചു വൃത്തിയാക്കിയിടാനുള്ള നടപടി എങ്കിലും എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.   ഫോട്ടോ കോട്ടയം ksrtc ബസ് സ്റ്റാന്റിലെ ടോയ്‌ലെറ്റിലെ കാഴ്ച..

   NB : കാഴ്ചക്കാർക്ക് ആരോചകമാണെന്നറിയാം പക്ഷെ തീരെ നിവർത്തിയില്ലാത്തൊരു പൊതുജന ആരോഗ്യ പ്രശ്നമായതുകൊണ്ട് പോസ്റ്റുകയാണ് ക്ഷമിക്കുക
   Published by:Karthika M
   First published:
   )}