പ്രസംഗ മികവിന് പ്രധാനമന്ത്രിയുടെ കൈയടി നേടി മുംതാസ്; അരുവിത്തുറ സെന്റ് ജോര്ജ് കോളേജിന് രാജ്യാന്തര പ്രശസ്തി
മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.

Mumthas speech
- News18 Malayalam
- Last Updated: January 13, 2021, 5:00 PM IST
പ്രസംഗ മികവിലൂടെ പ്രധാനമന്ത്രിയുടെ കൈയടി നേടിയിരിക്കുകയാണ് അരുവിത്തറ സെന്റ് ജോർജ് കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിനി മുംതാസ്. ഡൽഹിയിൽ ദേശീയ യൂത്ത് പാർലമെന്റിൽ നടത്തിയ പ്രസംഗ മികവിനാണ് മുംതാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.
നെഹ്റു യുവക് കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ മുംതാസിന് അവസരം ലഭിച്ചത്. ഇന്ത്യൻ പാലർമെന്റിലെ സെൻട്രൽ ഹാളിൽ നടത്തിയ പ്രസംഗത്തിലും വാക് ചാതുരി കൊണ്ട് മുംതാസ് പ്രശംസ പിടിച്ചുപറ്റി. ഈ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചതോടെ മുംതാസ് പഠിക്കുന്ന അരുവിത്തറ സെന്റ് ജോർജ് കോളേജ് രാജ്യാന്തര തലത്തിലും പ്രശസ്തി നേടി.
മുംതാസിന്റെ നേട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പാർലമെന്റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്. എം.ജി സർവകലാശാലയിലെ മികച്ച എൻഎസ്എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ എം. ഇ. ഷാജി-റഷീദ ദമ്പതികളുടെ മകളാണ് മുംതാസ്.
Also Read- Most Powerful Passports In The World | ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുള്ള 10 രാജ്യങ്ങൾ ഇവയാണ്
മുംതാസിന്റെ നേട്ടത്തിൽ കോളേജിന്റെ പ്രശസ്തി രാജ്യാന്തരതലത്തിലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലാണ് മാനേജ്മെന്റ്. കോളേജ് രാജ്യത്തിനു നൽകിയ നൽകിയ ഏറ്റവും മിടുക്കിയായ വിദ്യാർഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിലെത്താൻ അവർക്ക് സാധിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അനുമോദന സന്ദേശത്തിൽ പറഞ്ഞു. മുംതാസ് മടങ്ങിയെത്തുമ്പോൾ രാജകീയ സ്വീകരണം നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Mumthas S. from Kerala is both eloquent and expressive in her speech at the National Youth Parliament Festival. https://t.co/R8To68yEqo
— Narendra Modi (@narendramodi) January 12, 2021