തിരുവനന്തപുരം: ശ്മശാന നിർമ്മാണ വിഷയത്തിൽ പരിഹസിച്ചവർ പിന്നീട് ക്ഷമ ചോദിച്ചതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പ്രശ്നങ്ങളെ മുൻകൂട്ടി കാണമെന്നും എല്ലാവരെയും രക്ഷിക്കുകയാണ് ലക്ഷ്യമെന്നും തിരുവനന്തപുരം മേയർ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ട്രോളുകള്‍ പോസ്റ്റു ചെയ്തവര്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ച സാഹചര്യമുണ്ടായി. നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കാണുക. അതൊരു കരുതല്‍ എന്ന ഭാഗത്ത് നിന്നായിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു സംവിധാനവും ചെയ്ത് വച്ചത്. അതൊന്നും ശ്രദ്ധിക്കാതെ ചിലര്‍ രാഷ്ട്രീയ കാഴ്ചപാടുകളോടെ വിമര്‍ശിക്കണമെന്ന് മാത്രം കണ്ടുകൊണ്ടാണ് രംഗത്തെത്തിയത്'- ആര്യാ രാജേന്ദ്രൻ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ പോലെയുള്ള അവസ്ഥയല്ല കേരളത്തിലെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. മികച്ച പ്രതിരോധ സംവിധാനങ്ങളുണ്ട്. ആരോഗ്യസംവിധാനങ്ങളുണ്ട്. എല്ലാവരെയും രക്ഷിക്കുക എന്നതാണ് ലക്ഷ്യം. തിരുവനന്തപുരം നഗരസഭ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. വിമര്‍ശിച്ചവരെല്ലാം ആ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടാകും. ആരും മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അല്ല നമ്മള്. എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം സംസ്കരിക്കുക എന്നത് ഉത്തരവാദിത്വമാണെന്നും തിരുവനന്തപുരം മേയർ പറഞ്ഞു.
കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ സാധിക്കുന്നുണ്ടെന്നു ആര്യാ രാജേന്ദ്രന് പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തിരക്ക് കൂടുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മേയർ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാ സംവിധാനങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.
You May Also Like-
കോവിഡിനെ തോൽപ്പിക്കാൻ പുതിയ കണ്ടുപിടിത്തം; പ്രഷർ കുക്കർ സ്റ്റീം തെറാപ്പിയുമായി കർണാടക പോലീസ്യുകെയില് നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂര്‍ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂര്‍ 2199, പത്തനംതിട്ട 1307, കാസര്‍ഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.