ആര്യമാ സുന്ദരം ഹാജരാകുന്നത് വിഎച്ച്പിക്കുവേണ്ടി

News18 Malayalam
Updated: November 12, 2018, 6:39 PM IST
ആര്യമാ സുന്ദരം ഹാജരാകുന്നത് വിഎച്ച്പിക്കുവേണ്ടി
  • Share this:
ന്യൂഡൽഹി: ശബരിമല കേസിൽ മുതിർന്ന അഭിഭാഷകൻ ആര്യമാ സുന്ദരം വിശ്വ ഹിന്ദു പരിഷത്തിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. ശബരിമലയിൽ പ്രായപരിധിയില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ വിഎച്ച്പി കേരള അധ്യക്ഷൻ എസ്‌ജെആർ കുമാർ നല്കിയ റിട്ട് ഹർജിയിലാണ് സുന്ദരം ഹാജരാവുക. കേസിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാമെന്നു ആദ്യം സമ്മതിച്ച ആര്യമാ സുന്ദരം പിന്നീട് പിന്മാറുകയായിരുന്നു. ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാനുള്ള ബുദ്ധിമുട്ട് സുന്ദരം അറിയിച്ചു.

ശബരിമല: 48 ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും; പുനഃപരിശോധന ഹർജി വൈകിട്ട് 3 മണിക്ക്

സര്‍ സി.പിയുടെ കൊച്ചുമകനായ ആര്യാമ സുന്ദരം ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെത്തുമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. സി.പിയുടെ കൊച്ചുമകൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിന് കീഴിലുള്ള ദേവസ്വം ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാനെത്തുന്നത് കൗതുകമുണർത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹം പിന്മാറ്റം അറിയിച്ചത്. ബോർഡിന് വേണ്ടി ഹാജരാകുന്നില്ലെന്ന് മാത്രമല്ല, എതിർവാദമുയർത്താൻ തയാറാകുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ശബരിമല ഹർജികൾ നാളെ- സുപ്രീം കോടതിയിൽ എന്ത് സംഭവിക്കും?

ചെന്നൈയില്‍നിന്നുള്ള ആര്യാമ സുന്ദരം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. സുപ്രീം കോടതിയിൽ ഏറ്റവുമധികം ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളാണ് ആര്യാമ സുന്ദരം. ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. ഇന്ത്യയിലെ പ്രമാദമായ നിരവധി കോർപറേറ്റ് കേസുകൾ ഉൾപ്പടെ ഇദ്ദേഹം വാദിച്ചിട്ടുണ്ട്. ബിസിസിഐ മുൻ പ്രസിഡന്‍റ് എൻ ശ്രീനിവാസനുവേണ്ടി ഐ.പി.എൽ കേസുകളിൽ ഹാജരായതും ആര്യാമ സുന്ദരമായിരുന്നു. ഭരണഘടന, മാധ്യമങ്ങൾ എന്നിവ സംബന്ധിച്ച കേസുകൾ വാദിക്കുന്നതിൽ വിദഗ്ധനായാണ് ആര്യാമ സുന്ദരം അറിയപ്പെടുന്നത്. ഒട്ടേറെ പ്രഗൽഭ അഭിഭാഷകർ ഇദ്ദേഹത്തിന്‍റെ കുടുംബത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. വക്കീലായി പേരെടുത്തിട്ടുള്ളയാളാണ് സർ സി.പി രാമസ്വാമി അയ്യർ. കൂടാതെ ഇവരുടെ കുടുംബാംഗമായ സി.ആർ പട്ടാഭിരാമൻ 1960ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു.
First published: November 12, 2018, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading