• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; പി ജെ ജോസഫിന് ചെയർമാന്റെ താൽക്കാലിക ചുമതല നൽകി സർക്കുലർ

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും മാണി ഗ്രൂപ്പിലെ വിശ്വസ്തനുമായിരുന്ന ജോയി എബ്രഹാം അയച്ച സര്‍ക്കുലറിലാണ് താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിനാണെന്ന് വ്യക്തമാക്കുന്നത്

news18
Updated: May 13, 2019, 5:23 PM IST
കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; പി ജെ ജോസഫിന് ചെയർമാന്റെ താൽക്കാലിക ചുമതല നൽകി സർക്കുലർ
പി.ജെ ജോസഫ്
news18
Updated: May 13, 2019, 5:23 PM IST
കോട്ടയം: പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ താല്‍ക്കാലിക ചെയര്‍മാന്‍. പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കുന്നതുവരെ പി ജെ ജോസഫ് തല്‍സ്ഥാനത്ത് തുടരും. ചെയര്‍മാനെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും ഉടന്‍ തെരഞ്ഞെടുക്കും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും മാണി ഗ്രൂപ്പിലെ വിശ്വസ്തനുമായിരുന്ന ജോയി എബ്രഹാം അയച്ച സര്‍ക്കുലറിലാണ് താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിനാണെന്ന് വ്യക്തമാക്കുന്നത്. പാര്‍ട്ടി ഭരണഘടനയുടെ 29ാം അനുച്ഛേദം തയാറായില്ല.

ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തർക്കം രൂക്ഷമാണ്‌. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസിനെയും ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം രംഗത്തെത്തി. ജില്ലാ പ്രസിഡന്റുമാരല്ല തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. സി എഫ് തോമസിനെ ചെയര്‍മാനാക്കണമെന്ന് നിര്‍ദേശം വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെ എം മാണിയുടെ മരണത്തോടെയാണ് പുതിയ അധ്യക്ഷനെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും കണ്ടെത്തുന്നതിലേക്ക് കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടെത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാര്‍ മാണിവിഭാഗത്തിനൊപ്പമാണ്.

Loading...

First published: May 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...