• HOME
  • »
  • NEWS
  • »
  • kerala
  • »
  • തനിക്കും മകനും സിപിഎമ്മിന്റെ  ഭീഷണി; ഗവർണർക്ക് ആശ ലോറൻസിന്റെ പരാതി

തനിക്കും മകനും സിപിഎമ്മിന്റെ  ഭീഷണി; ഗവർണർക്ക് ആശ ലോറൻസിന്റെ പരാതി

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് പരാതിയുമായി ഗവര്‍ണറെ കണ്ടു. മകന്‍ ബിജെപി സമരവേദിയിലെത്തിയതിന്റെ പ്രതികാരമായി തന്റെ ജോലി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന പരാതി ഗവര്‍ണർക്ക് കൈമാറിയെന്ന് ആശ ലോറന്‍സ് പറഞ്ഞു. പരാതി അന്വേഷിച്ചു വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാമെന്നു ഗവര്‍ണര്‍ ഉറപ്പുനല്‍കി.

    എം.എം ലോറൻസിന്റെ ചെറുമകൻ ബി.ജെ.പി സമരപന്തലിൽ

    രാവിലെ 11.45ഓടെയാണ് മകന്‍ മിലനുമൊത്ത് ആശ ലോറന്‍സ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ബിജെപി വേദിയില്‍ മകനെത്തിയതോടെ സിഡ്കോയിലെ ജോലി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആശ ഗവര്‍ണറെ അറിയിച്ചു. തനിക്കെതിരെ മറ്റുജീവനക്കാരില്‍നിന്നും കള്ളപ്പരാതി എഴുതിവാങ്ങി. മകനെയും തന്നെയും സിപിഎം നേതാക്കള്‍ ഫോണില്‍ വിളിച്ച് ഉപദേശരൂപത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറോടു പരാതിപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.

    ചെറുമകൻ ബിജെപി വേദിയിൽ; ലോറൻസിന്‍റെ മകളെ സിഡ്കോയിൽ നിന്ന് പറഞ്ഞുവിട്ടു

    മകന്‍ ബിജെപി വേദിയില്‍ പോയതിനുശേഷം ശത്രുതാ മനോഭാവത്തോടെയായിരുന്നു സിഡ്കോയിലേയും സിപിഎമ്മിലേയും ഉന്നതരുടെ പെരുമാറ്റം. ജോലിയില്‍നിന്നു പിരിച്ചുവിടാനും നീക്കം നടന്നു. കുത്തിയിരിപ്പുസമരം നടത്തിയതോടെയാണ് ഇതില്‍നിന്നു മാനേജ്മെന്റ് പിന്മാറിയത്. തനിക്കും മകനും സംരക്ഷണം തരണമെന്നും അവര്‍ ഗവര്‍ണറോട് അഭ്യർത്ഥിച്ചു.
    First published: