• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഷിത കുടുംബത്തെ കുറിച്ച് പറഞ്ഞത് മതിഭ്രമത്തിന് ഉദാഹരണം; സഹോദരൻ സന്തോഷ് നായർ

അഷിതയുടെ പ്രശ്നങ്ങൾ കുടുംബത്തിനകത്തു തന്നെ ഒതുക്കിവയ്ക്കാനാണ് ഇത്രയും കാലം ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

news18
Updated: May 17, 2019, 5:35 PM IST
അഷിത കുടുംബത്തെ കുറിച്ച് പറഞ്ഞത് മതിഭ്രമത്തിന് ഉദാഹരണം; സഹോദരൻ സന്തോഷ് നായർ
ashitha
news18
Updated: May 17, 2019, 5:35 PM IST
അന്തരിച്ച സാഹിത്യകാരി അഷിത കുടുംബത്തെ കുറിച്ച് പറഞ്ഞതൊക്കെ തെറ്റായിരുന്നുവെന്നും അഷിതയെ ബാധിച്ചിരുന്ന മതിഭ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും സഹോദരന്‍ സന്തോഷ് നായർ. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച കത്തിലായിരുന്നു സന്തോഷ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അഷിതയുടെ അവസാന നാളുകളിൽ അവരുമായി നടത്തിയ അഭിമുഖമായി ഒരു അഭ്യുദയകാംക്ഷിയുടെ ലേഖനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നുവെന്നും അതിൽ പറയുന്ന ചില പരാമർശങ്ങളും അവയുടെ ഉള്ളടക്കവും മരിച്ചുപോയ അച്ഛനെയും 90 വയസുള്ള അമ്മയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നാണ് കത്തിൽ പറയുന്നത്.

also read: വാടക നൽകിയില്ല: കൊട്ടിഘോഷിച്ച് കെഎസ്ആർടിസി ഇറക്കിയ ഇ-ബസ് പിൻവലിച്ചു

ലേഖനത്തിലെ ഉള്ളടക്കം കുടുംബക്കാരെ മാത്രമല്ല, അഷിതയുടെ സുഹൃത്തുക്കൾ ചികിത്സിച്ച ഡോക്ടർമാർ എന്നിവരെയും ഞെട്ടിച്ചതായി സഹോദരൻ വ്യക്തമാക്കുന്നു. അഷിതയുടെ മാനസിക പ്രശ്നങ്ങൾ സമ്മർദം എന്നിവയെ കുറിച്ചോ ആസന്നമായ ദുരന്തത്തെ കുറിച്ചോ ചിന്തിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് സന്തോഷ് നായരുടെ വിമർശനം.

അഷിതയുടെ പ്രശ്നങ്ങൾ കുടുംബത്തിനകത്തു തന്നെ ഒതുക്കിവയ്ക്കാനാണ് ഇത്രയും കാലം ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അഷിതയ്ക്ക് കൗമാരത്തിൽ തന്നെ കടുത്ത സ്കിസോ ഫ്രീനിയ രോഗം പിടിപെട്ടിരുന്നതായി സഹോദരൻ കത്തിൽ വ്യക്തമാക്കുന്നു. എഴുപത്കളുടെ തുടക്കത്തിലായിരുന്നു ഇതിനെ കുറിച്ച് സൂചന ലഭിച്ചിരുന്നതെന്നും കത്തിൽ പറയുന്നു.

അഷിത പറഞ്ഞിരുന്നതു പോലെ ഒരിക്കലും അവരെ മനോരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് സഹോദരന്റെ വാദം. പേരുകേട്ട മനോരോഗ വിദഗ്ധരുടെ ക്ലിനിക്കുകളിലാണ് അഷിതയെ ചികിത്സിച്ചിരുന്നതെന്നും സഹോദരൻ വ്യക്തമാക്കുന്നു. യഥാർഥത്തിലും ഭാവനയിലുമുള്ള രണ്ട് ലോകത്താണ് അഷിത ജീവിച്ചിരുന്നതെന്നും രണ്ടിനെയും പലപ്പോഴും വേർതിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും സന്തോഷ് നായർ പറയുന്നു.

കുടുംബാംഗങ്ങളെ കുറിച്ച് ലേഖനത്തിൽ സൂചിപ്പിച്ചിരുന്ന കാര്യങ്ങൾ അബദ്ധവും അതിശയോക്തിപരവുമാണെന്നും സന്തോഷ് നായർ കത്തിൽ വ്യക്തമാക്കിയിരിക്കുന്നു. പലപ്പോഴും നിയന്ത്രണംവിട്ടിരുന്ന അഷിതയുടെ മനസും ചിന്താഗതികളും ആത്മസഹതാപത്തെ ന്യായീകരിക്കാനും ദൈനംദിന സംഭവങ്ങൾ ഊതിവീര്‍പ്പിച്ച് പർവതീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്നതാണിതെന്നാണ് തോന്നുന്നതെന്നും സന്തോഷ് നായർ പറയുന്നു.

50 വർഷം മുമ്പ് വഴിയിൽ ഉപേക്ഷിച്ചെന്നും അ‍ഞ്ചുവയസുള്ള അഷിതയെ നിർബന്ധിച്ച് പാലുവാങ്ങാൻ അയച്ചെന്നും പറഞ്ഞത് മതിഭ്രമത്തിന് ഉദാഹരണമാണെന്നും കത്തിൽ പറഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഛ കണ്ടെത്താനുള്ള സാവകാശം പ്രസിദ്ധീകരിക്കുന്ന തിരക്കിൽ എഴുത്തുകാരന് ലഭിച്ചില്ലെന്ന് സന്തോഷ് നായർ വിമർശിച്ചിരിക്കുന്നു.
Loading...

ഇതൊക്കെ പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും പറയാതെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് പറഞ്ഞതെന്നും സന്തോഷ് നായർ. അഷിത അനുഗ്രഹീത എഴുത്തുകാരിയാണെന്നും മതാപിതാക്കളും സഹോദരനും അഷിതയ്ക്ക് എല്ലാ പിന്തുണയും പരിചരണവും നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് സന്തഷ് നായർ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ലോകം അറിയുന്ന അഷിതയാക്കി മാറ്റാൻ കുടുംബം വഹിച്ച പങ്ക് ചെറുതല്ലെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

(കടപ്പാട്; ദേശാഭിമാനി)

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...