HOME » NEWS » Kerala » ASHOK CHAVAN COMMITTEE SUBMITTED REPORT TO CONGRESS HIGH COMMAND AFTER STUDYING THE ELECTION DEFEAT

'അമിത ആത്മവിശ്വാസം വിനയായി'; അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് കൈമാറി

അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല

News18 Malayalam | news18-malayalam
Updated: June 2, 2021, 9:45 AM IST
'അമിത ആത്മവിശ്വാസം വിനയായി'; അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് കൈമാറി
AICC
  • Share this:
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ കോണ്‍ഗ്രസിനുണ്ടായ പരാജയം പരിശോധിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി. നേതൃമാറ്റമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ വെച്ചിരിക്കുന്ന നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

Also Read- Kerala Rain Alert | ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട്

അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്.

Also Read- ആയുർവേദാചാര്യൻ ഡോ. പി.കെ.വാരിയരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി

കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച്ച കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പരിശോധിക്കും. കഴിഞ്ഞ മാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതി യോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. ഓണ്‍ലൈന് മുഖാന്തിരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍. എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Also Read- പരീക്ഷ നടത്തിയ തീരുമാനം; കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അരവിന്ദ് കെജ്‌രിവാള്‍

കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ടാണ് അശോക് ചവാന്‍ സമിതി സമര്‍പ്പിച്ചത്.

Key Words: Assembly Election, Congress, Congress Defeat, AICC, Congress High Command, Ashok Chavan Committee, Sonia Gandhi, Rahul Gandhi, KPCC, KPCC President, Mullappally Ramachandran, Ramesh Chennithala, Oommen Chandy, K Sudhakaran, VD Satheesan
Published by: Rajesh V
First published: June 2, 2021, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories