• HOME
  • »
  • NEWS
  • »
  • kerala
  • »
  • Obituary| അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു

Obituary| അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു

വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്

Ashtavaidyan ET Narayanan Moose

Ashtavaidyan ET Narayanan Moose

  • Share this:
    തൃശ്ശൂര്‍: വൈദ്യരത്‌നം ഔഷധശാല ഉടമയും തൈക്കാട്ടുശേരി വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍മാനുമായ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അന്തരിച്ചു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

    ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.
    TRENDING:Covid 19| കേരളത്തിന് നേരിയ ആശ്വാസം; 1234 പേർ കോവിഡ് മുക്തരായി; ഇന്നു രോഗം 1195 പേർക്ക്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ[PHOTOS]
    കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്‌ന ആയുര്‍വേദ കോളേജ്, നഴ്‌സിംഗ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍,നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്.
    Published by:user_49
    First published: