നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്ക് യാത്രയ്ക്കിടെ 'അണലി' തലപൊക്കി; എഎസ്ഐ രക്ഷപെട്ടത് തലനാരിഴയ്ക്ക്

  ബൈക്ക് യാത്രയ്ക്കിടെ 'അണലി' തലപൊക്കി; എഎസ്ഐ രക്ഷപെട്ടത് തലനാരിഴയ്ക്ക്

  പാമ്പ് തുടയിലൂടെ ഇഴയുകയായിരുന്നു. വേഗതയിലായിരുന്നെങ്കിലും മനസാന്നിദ്ധ്യം കൊണ്ട് വേഗം കുറച്ച് ബൈക്കിൽ നിന്ന് എടുത്തുചാടിയാണ് മധുസൂദനൻ രക്ഷപെട്ടത്.

  Snake(Reprehensive Image)

  Snake(Reprehensive Image)

  • Share this:
   കാസർകോട്: ബൈക്കിന് മുന്നിലിരുന്ന മഴക്കോട്ടിനുള്ളിൽ നിന്ന് പാമ്പ് തലപൊക്കിയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എ എസ് ഐയായ മധുസൂദനൻ. കാസർകോട് അമ്പലത്തറ സ്റ്റേഷനിലെ എ എസ് ഐയായ മധുസൂദനൻ കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ബൈക്കിന് മുന്നിൽ വെച്ച മഴക്കോട്ടിൽനിന്ന് അണലി പ്രത്യക്ഷപ്പെട്ടത്. പാമ്പ് തുടയിലൂടെ ഇഴയുകയായിരുന്നു. വേഗതയിലായിരുന്നെങ്കിലും മനസാന്നിദ്ധ്യം കൊണ്ട് വേഗം കുറച്ച് ബൈക്കിൽ നിന്ന് എടുത്തുചാടിയാണ് മധുസൂദനൻ രക്ഷപെട്ടത്.

   ബൈക്ക് നിയന്ത്രണം വിട്ട് മുന്നിലുള്ള മരത്തിൽ ഇടിച്ച് മറിഞ്ഞു. ഇതേസമയം പിന്നിൽ വന്ന കാറിന്‍റെ വെളിച്ചത്തിൽ ബൈക്കിലെ മഴക്കോട്ടിനുള്ളിൽ നിന്ന് പാമ്പ് ഇഴഞ്ഞു പോകുന്നത് കാണാമായിരുന്നു. ഈ കാഴ്ച കണ്ട് മധുസൂദനൻ സ്തംബ്ധനായി നിന്നു. ബൈക്ക് ഓടിക്കുന്നതിനിടെ മഴക്കോട്ടിന് മുകളിലേക്ക് അമർന്നിരിക്കുകയോ, കോട്ടിൽ പിടിക്കുകയോ ചെയ്തിരുന്നെങ്കിൽ തനിക്ക് കടിയേൽക്കുമായിരുന്നുവെന്ന് മധുസൂദനൻ പറയുന്നു.

   പൊലീസ് സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽനിന്നാണ് പാമ്പ് ബൈക്കിനുള്ളിൽ കയറിയതെന്ന് മധുസൂദനൻ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടി എത്തിയപ്പോൾ മഴ ഉണ്ടായിരുന്നു. മഴക്കോട്ട് ധരിച്ചാണ് ഡ്യൂട്ടിക്ക് എത്തിയത്. ബൈക്ക് പാർക്കിങ് ഏരിയയിൽ ഒതുക്കി വെക്കുമ്പോൾ മഴക്കോട്ട് ഊരി, ബൈക്കിന്‍റെ പെട്രോൾ ടാങ്കിന് മുകളിൽ വെക്കുകയായിരുന്നു. വൈകിട്ടോടെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ നേരം മഴ ഇല്ലാത്തതിനാൽ മഴക്കോട്ട് എടുക്കാതെ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോകുകയായിരുന്നു.

   അമ്പലത്തറയിൽനിന്ന് പത്തു കിലോമീറ്റർ അകലെ മടിക്കൈ പുത്തക്കാലിലാണ് മധുസൂദനന്‍റെ വീട്. യാത്രയ്ക്കിടെ പേരൂരിനടുത്ത് എത്തിയപ്പോഴാണ് തുടയുടെ ഭാഗത്ത് എന്തോ ഇഴയുന്നതായി ശ്രദ്ധയിൽപ്പെട്ടത്. മഴക്കോട്ടിന് ഇടയിലൂടെ പാമ്പിന്‍റെ ഭാഗം കണ്ടതോടെയാണ് മധുസൂദനൻ ബൈക്ക് വേഗം കുറച്ച് ചാടിയിറങ്ങിയത്. ഇറങ്ങുന്നതിനിടെ വീഴാതിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. പേരൂരിലെ സ്ഥിരം അപകടമേഖലയായ വളവിൽ വെച്ചായിരുന്നു സംഭവം.

   ആംബുലൻസിന് വഴി കൊടുക്കാതെ കാറോടിച്ചു; യുവാവിനെതിരെ കേസ്

   അവശ നിലയിലായ രോഗിയുമായി വന്ന ആംബുലന്‍സില്‍ വഴി കൊടുക്കാതെ കാറോടിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉള്ളാള്‍ സോമേശ്വര സ്വദേശി ചരണാണ് ആംബുലന്‍സിന് തടസമുണ്ടാകുന്ന രീതിയിൽ കാറോടിച്ചത്. പല തവണ ഹോണും സൈറണും മുഴക്കിയിട്ടും ഇയാള്‍ വഴി കൊടുക്കാന്‍ തയ്യാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.

   ഇതിനിടെ ആംബുലന്‍സിനകത്ത് ഉള്ളവര്‍ തന്നെ മുന്നിലുള്ള കാർ തടസപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചു നൽകുകയായിരുന്നു. ഇതോടെ മംഗളൂരു ദക്ഷിണ ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ദേശീയപാത-66ല്‍ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും ഇടയിലാണ് ആംബുലന്‍സിന് വഴി കൊടുക്കാതെ തടസമുണ്ടാക്കി ചരണ്‍ കാറോടിച്ചത്. ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

   കോവിഡ് ബാധിച്ച് ഭർത്താവ് ഗുരുതരാവസ്ഥയിൽ; കൃത്രിമ ഗർഭധാരണത്തിന് യുവതിക്ക് അനുമതി നൽകി കോടതി

   കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജ സാംപിൾ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ഭാര്യയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാംപിൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്.

   രണ്ടാഴ്ച മുമ്പാണ് വഡോദര സ്വദേശിയായ യുവാവ് കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായത്. അന്നു മുതൽ വഡോദരയിലെ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനിടെ സ്ഥിതിഗതികൾ കൂടുതൽ മോശമായതോടെ യുവാവ് രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് യുവാവിന്‍റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആഗ്രഹം യുവതി മുന്നോട്ടുവെച്ചത്. എന്നാൽ ഇത്രയും ഗുരുതരമായി കിടക്കുന്ന യുവാവിൽനിന്ന് ബീജം ശേഖരിക്കാൻ കഴിയില്ലെന്നും, അതിന് കോടതിയുടെ അനുമതി വേണമെന്നും ആയിരുന്നു ആശുപത്രി അധികൃതർ നിർദേശിച്ചത്.

   Also Read- കൊല്ലം മരുതിമലയിൽ കുട്ടികളുമായി മദ്യ ലഹരിയിൽ പിറന്നാളാഘോഷം; യുവതികൾ ഉൾപ്പട്ട സംഘം പിടിയിൽ
   Published by:Anuraj GR
   First published:
   )}