നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Police | പെൺമക്കൾ വീട് വിട്ടിറങ്ങിയ കേസന്വേഷിക്കാൻ പരാതിക്കാരുടെ വിമാനടിക്കറ്റിന് കാശ്; എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

    Kerala Police | പെൺമക്കൾ വീട് വിട്ടിറങ്ങിയ കേസന്വേഷിക്കാൻ പരാതിക്കാരുടെ വിമാനടിക്കറ്റിന് കാശ്; എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

    ഹി​ന്ദി മാ​ത്രം അ​റി​യാ​വു​ന്ന ആ​ണ്‍​മ​ക്ക​ളിൽനിന്ന് സ​ഹോ​ദ​രി​മാ​രെ ലൈംഗികമായി പീഡിപ്പിച്ചെന്ന കു​റ്റം മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി പൊ​ലീ​സ് ഒ​പ്പി​ടീ​പ്പി​ച്ചു​ വാ​ങ്ങി​യെ​ന്നും ആരോപണമുണ്ട്...

    flight

    flight

    • Share this:
      കൊ​ച്ചി: വീട് വിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി(Delhi) സ്വദേശികളായ ദമ്പതികളിൽനിന്ന് വിമാന ടിക്കറ്റിന് കാശ് ചോദിച്ചുവാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ. എറണാകുളം നോർത്ത് എഎസ്ഐ വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി എടുത്തത്. ഇയാളെ എ ആർ ക്യാംപിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നടത്തിയ അന്വേഷണത്തിലാണ് വിമാന ടിക്കറ്റിനുള്ള കാശ് വിനോദ് കൃഷ്ണ പരാതിക്കാരിൽനിന്ന് വാങ്ങിയതായി കണ്ടെത്തിയത്. കൂടാതെ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നൽകാതായതോടെ പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുടുക്കുകയും ചെയ്തതായ പൊലീസ് (Kerala police) അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

      കൊ​ച്ചി​യി​ല്‍​നി​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ സ​ഹോ​ദ​രി​മാ​ര്‍ പീഡനത്തിന് ഇരയായ കേ​സി​ല്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സ​ഹോ​ദ​ര​ന്മാ​രാ​ണ് കു​റ്റ​ക്കാ​രെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത​താ​യാ​ണ് എ.​എ​സ്.​ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഹി​ന്ദി മാ​ത്രം അ​റി​യാ​വു​ന്ന ആ​ണ്‍​മ​ക്ക​ളിൽനിന്ന് സ​ഹോ​ദ​രി​മാ​രെ ലൈംഗികമായി പീഡിപ്പിച്ചെന്ന കു​റ്റം മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി പൊ​ലീ​സ് ഒ​പ്പി​ടീ​പ്പി​ച്ചു​ വാ​ങ്ങി​യെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ നൽകിയ പരാതിയിൽ പ​റ​യു​ന്ന​ത്.

      നേരത്തെ പെൺകുട്ടികളെ ഡ​ല്‍​ഹി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ര​ണ്ടു​പേ​രെ ഡ​ല്‍​ഹി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​വ​രി​ലൊ​രാ​ളെ ഒ​ഴി​വാ​ക്കുകയും ഒ​രാ​ളെ മാ​ത്ര​മാ​ണ് നോ​ര്‍​ത്ത് പൊ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ക്കുകയും ചെയ്തത്. അതിന് പി​ന്നാ​ലെയാണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ന്മാ​രെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് സഹോദരിമാരെ പീഡിപ്പിച്ചെന്ന് എഴുതി വാങ്ങിയെന്നാണ് ആരോപണം.

      Also Read- ആലത്തൂരിലെ ബിരുദ വിദ്യാർഥിനി സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നര മാസം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

      ഡ​ല്‍ഹി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ മ​ക്ക​ളെ​യാ​കെ കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​കോ​ട​തി​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, ആ​ലു​വ കെ​യ​ര്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​ന്‍ മാ​താ​വി​ന് അ​ധി​കൃ​ത​ര്‍ അ​വ​സ​രം ന​ല്‍​കി. വീഡിയോ കോൾ വഴി മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നതെന്ന് കുട്ടികളുടെ മാതാവ് പരാതിയിൽ വ്യക്തമാക്കിയതോടെയാണിത്. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടന്ന വാർത്ത വിവാദമായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് ഈ മാസം 25ന് ഹൈക്കോടതി പരിഗണിക്കും.

      ഒന്നര വയസുകാരി പുഴയിൽ മരിച്ച നിലയിൽ; അമ്മയെ രക്ഷപെടുത്തി; അച്ഛന് വേണ്ടി തിരച്ചിൽ

      കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരി മരിച്ചു. കുട്ടിയുടെ അമ്മയെ നാട്ടുകാർ രക്ഷപെടുത്തി. അതേസമയം അച്ഛനുവേണ്ടി തെരച്ചിൽ തുടരുകയാണ്. ഒന്നര വയസുള്ള അന്‍വിതയാണ് മരിച്ചത്. അമ്മ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തലശ്ശേരി കോടതി ജീവനക്കാരന്‍ പാത്തിപ്പാലം - വള്ള്യായി റോഡിലെ  കുപ്യാട്ട് കെ പി ഷിനുവിന്റെ ഭാര്യയാണ് സോന. ഷിനുവിന്‍റെ ബൈക്ക് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. തന്നെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടെന്നാണ് സോനയുടെ മൊഴി.

      വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും വീണനിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുത്തു.

      ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തു.ഷിനു പരിസരത്ത് ഉണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
      Published by:Anuraj GR
      First published:
      )}