ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ASI റെജിമോന്, ഡ്രൈവര്‍ നിയാസ് എന്നിവർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെന്ന് സൂചന. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ രാജ്കുമാറിനെ ASI റെജിമോന്, ഡ്രൈവര്‍ നിയാസ് എന്നിവരും ക്രൂരമായി മർദിച്ചുവെന്നാണ് വിവരം.
അതേസമയം റിമാൻഡിൽ കഴിയുന്ന സാബുവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. കേസിൽ ഉടന്‍ കൂടുതല്‍പേരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. രണ്ട് പ്രതികളുടെ അറസ്റ്റിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
എസ്ഐ അടക്കം രണ്ടുപേർ അറസ്റ്റിലായിട്ടും മറ്റ് രണ്ടുപേരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ക്രൈംബ്രാഞ്ച് നടപടി തെളിവ് നശിപ്പിക്കാനെന്നും ആരോപണം ഉയർന്നിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.