കൊച്ചി: ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ ബാബുവിനെയാണ് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കൽ ലീവിൽ ആയിരുന്നു ബാബു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.