തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ എസ് സജയകുമാർ അന്തരിച്ചു. 37 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും സജയൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. മികച്ച ക്യാമറാമാനായ സജയൻ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അപർണയാണ് ഭാര്യ, അത്മജ സജയൻ മകളാണ്. സംസ്കാരം നാളെ കൊല്ലത്ത് നടക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.