• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ ആവശ്യപ്പെടും: ആനത്തലവട്ടം ആനന്ദൻ

ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ ആവശ്യപ്പെടും: ആനത്തലവട്ടം ആനന്ദൻ

നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടിരുന്നു.

  • Last Updated :
  • Share this:
    തിരുവന്തപുരം: ഓണസദ്യ മാലിന്യത്തിൽ ഇട്ട് പ്രതിഷേധിച്ച സംഭവത്തിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ തിരുവനന്തപുരം നഗരസഭയുടെ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ.

    തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ നേരത്തേ ആനത്തലവട്ടം ആനന്ദൻ പിന്തുണച്ചിരുന്നു. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
    Also Read- 'പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല'; ശുചീകരണ തൊഴിലാളികൾക്കെതിരായ മേയറുടെ നടപടി തള്ളി എംവി ഗോവിന്ദൻ

    തിങ്കളാഴ്ച്ചയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ തള്ളി പ്രതിഷേധിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
    Also Read- 'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ

    ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയർ ഉത്തരവിട്ടത്.

    Also Read- ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; 8 ശൂചീകരണ തൊഴിലാളികള്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

    തുടർന്ന് വിഷയത്തിൽ വിശദീകരണവുമായി നടപടി നേരിട്ട തൊഴിലാളികളും രംഗത്തെത്തി. തങ്ങൾ നേരിട്ട അപമാനത്തിൽ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്.

    വിഷയത്തിൽ ആര്യ രാജേന്ദ്രനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനും രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.
    Published by:Naseeba TC
    First published: