• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനെതിരെ ആക്രമണം; മൂന്നു തവണ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; മുഖത്തെ എല്ല് പൊട്ടി

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനെതിരെ ആക്രമണം; മൂന്നു തവണ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; മുഖത്തെ എല്ല് പൊട്ടി

'ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പിന്നാലെ വന്ന സ്കൂട്ടർ തന്‍റെ സ്കൂട്ടറിൽ ഇടിച്ചതെന്ന് ശാന്തി പറയുന്നു. മദ്യപിച്ച്‌ ബാലന്‍സ് നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ വണ്ടിയില്‍ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയത്...'

Santhi_nurse

Santhi_nurse

  • Share this:
ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനുനേരെ ആക്രമണം ഉണ്ടായി. മൂന്നു തവണ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുന്നതിനിടെ റോഡിൽ വീണ നഴ്സിന്‍റെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്. ആലപ്പുഴ (Alappuzha) വണ്ടാനം മെഡിക്കല്‍ കോളജിലെ നഴ്‌സായ (Nurse) കേളമംഗലം സ്വദേശി ശാന്തിയെയാണ് ആക്രമിച്ചത്. ഞായറാഴ്ചയാണ് ശാന്തിയെ സ്‌കൂട്ടറിലെത്തിയ ആള്‍ ആക്രമിച്ചത്. ശാന്തിയുടെ സ്‌കൂട്ടറില്‍ അക്രമി മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു. റോഡില്‍ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാല്‍മുട്ടിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ (Alappuzha Medical College) പ്രവേശിപ്പിച്ചു.

റോഡിൽ തെറിച്ചുവീണ ശാന്തിയെ പിന്നാലെ എത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ കാറിൽ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് ശാന്തി പറഞ്ഞു. 24ാം തീയതി രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമം ഉണ്ടായത്.

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പിന്നാലെ വന്ന സ്കൂട്ടർ തന്‍റെ സ്കൂട്ടറിൽ ഇടിച്ചതെന്ന് ശാന്തി പറയുന്നു. മദ്യപിച്ച്‌ ബാലന്‍സ് നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ വണ്ടിയില്‍ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീണ്ടും ഇടിച്ചു. രണ്ടാമത് ഇടിച്ചപ്പോൾ സ്കൂട്ടർ മറിയാൻ തുടങ്ങി. അപ്പോൾ മൂന്നാമതും ഇടിക്കുകയായിരുന്നു. ഇതോടെ താൻ റോഡിലേക്ക് തെറിച്ചുവീണതായും ശാന്തു പറഞ്ഞു. എന്നാൽ ഈ സമയം പിന്നാലെ ഒരു കാർ വരുന്നത് കണ്ട അക്രമി അതിവേഗം അവിടെനിന്ന് ഓടിച്ചുപോകുകയായിരുന്നു. മോഷണശ്രമമാണോ, ആക്രമിക്കാനുള്ള ശ്രമമാണോ എന്നറിയില്ലെന്നും ശാന്തി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ കടകളിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

നഴ്സിന്‍റെ കൊലപാതകം; പൊലീസ് പീഡനത്തിനിരയായ പങ്കാളിക്ക് നീതി കിട്ടിയത് രണ്ടു വർഷം വൈകി

പത്തനംതിട്ട: കോട്ടാങ്ങലിൽ പങ്കാളിയുടെ വീട്ടിൽ നഴ്സ് തൂങ്ങിമരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ യഥാർഥ പ്രതിയെ കണ്ടെത്തിയപ്പോൾ നീതി ലഭിച്ചത് കൊലക്കുറ്റം ആരോപിക്കപ്പെട്ട് രണ്ടുവർഷത്തോളം ക്രൂര പീഡനത്തിന് ഇരയായ ടിജിൻ ജോസഫ് എന്ന യുവാവിന്. പങ്കാളി കൊല്ലപ്പെട്ട സംഭവത്തിൽ ലോക്കൽ പൊലീസ് ക്രൂരമായി മർദ്ദിച്ച ടിജിൻ ജോസഫ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് കൊലപാതകത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനായത്. പത്തനംതിട്ട (Pathanamthitta) കോട്ടാങ്ങലിൽ രണ്ടു വർഷം മുമ്പ് നടന്ന സംഭവമാണ് കൊലപാതകമാണെന്ന് (Murder) തെളിഞ്ഞത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, ടിജിൻ ജോസഫ് വീട്ടിലെത്തിയ തടിക്കച്ചവടക്കാരനായ മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമീട്ടിൽ വീട്ടിൽ നസീർ(39) ക്രൈംബ്രാഞ്ച് (Crime Branch) കണ്ടെത്തുകയായിരുന്നു.

Also Read- Uthra Murder | 'ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയും'; പാമ്പുപിടിത്തം നിർത്തിയെന്ന് മാപ്പുസാക്ഷി സുരേഷ്

സിനിമയെ വെല്ലുന്ന ജീവിതകഥ

സിനിമയെ വെല്ലുന്ന ജീവിതകഥയായിരുന്നു ടിജിന്‍റേത്. രണ്ടുവർഷത്തോളം ശാരീരികമായും മാനസികമായും ടിജിൻ അനുഭവിച്ച കൊടിയ പീഡനത്തിന് കൈയും കണക്കുമില്ലായിരുന്നു. അതിന് പുറമെ സമൂഹത്തിൽനിന്ന് നേരിട്ട ഒറ്റപ്പെടുത്തൽ വേറെയും. പന്ത്രണ്ടു വർഷത്തോളം പ്രണയിച്ചവരാണ് ടിജിൻ ജോസഫും നഴ്സായ യുവതിയും. എന്നാൽ ജീവിതത്തിൽ ഒരുമിക്കാനാകാതെ ഇരുവരും വെവ്വേറെ വിവാഹം കഴിച്ചു. രണ്ടുപേരുടെയും ദാമ്പത്യബന്ധം തകരാറിലായതോടെയാണ്, യുവതി ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ടിജിന്‍റെ വീട്ടിലെത്തിയത്. അന്ന് മുതൽ അവർ ഒരുമിച്ചായിരുന്നു താമസം. വീട്ടിൽ ടിജിന്‍റെ പിതാവും ഉണ്ടായിരുന്നു. 2019 ഡിസംബർ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടിജിനും പിതാവും വീട്ടിലെ ആവശ്യവുമായി ബന്ധപ്പെട്ട് രാവിലെ പുറത്തുപോയിരുന്നു. വൈകിട്ട് തിരിച്ചെത്തുമ്പോഴാണ് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു എസ്ഐയുടെ ക്രൂരത

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ബലാത്സംഗത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് യുവതിയുടെ ബന്ധുക്കൾ ടിജിൻ ജോസഫിനെതിരെ പരാതി നൽകിയത്. ഈ പരാതിയിൽ പെരുമ്പെട്ടി എസ്‌ഐയായിരുന്ന ഷെരീഫ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച്‌ അവശനാക്കിയത് വലിയ വിവാദമായിരുന്നു. യുവാവിനെതിരെ മൂന്നാം മുറ പ്രയോഗിച്ച എസ്ഐ നട്ടെല്ല് ഉൾപ്പടെ ശരീരത്തിലെ ഭാഗവും ചതച്ച്. എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലാണ് ചോര ഛര്‍ദിച്ച്‌ ടിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജായ ശേഷം നടത്തിയ ടിജിൻ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായത്. വകുപ്പുതല പ്രാഥമിക അന്വേഷണത്തിനൊടുവിൽ എസ്.ഐ ഷെരീഫ് സസ്പെൻഷനിലായി. എസ്ഐയ്ക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. കേസിൽ യഥാർഥ പ്രതിയെ കണ്ടെത്തിയതോടെ എസ്.ഐയ്ക്കെതിരെ കൂടുതൽ കടുത്ത നടപടി വരുമെന്നാണ് ടിജിൻ ഉൾപ്പടെയുള്ളവർ പ്രതീക്ഷിക്കുന്നത്.

സംഭവദിവസം നടന്നത്

2019 ഡിസംബർ 15നാണ് ടിജിൻ ജോസഫിന്‍റെ പങ്കാളിയായ യുവതിയെ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു പ്രതി. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ അതിക്രമിച്ചു കയറിയത്. യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തല ഭിത്തിയിൽ ഇടിച്ച് ബോധരഹിതയായി. ഈ സമയം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനുശേഷം മേൽക്കൂരയിലെ ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ നഴ്‌സിന്റെ തല കട്ടിലില്‍ ഇടിച്ച്‌ ബോധം നഷ്ടപ്പെട്ടു. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്.

പ്രതി കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ

അപരിചിതരായ ആളുകളെ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളും ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടും കേസില്‍ പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായി. യുവതിയുടെ നഖത്തിന്റെ അടിയില്‍ നിന്ന് ലഭിച്ച രക്തവും തൊലിയും അടക്കം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും പ്രതിയെ കുടുക്കാൻ ക്രൈംബ്രാഞ്ചിന് സഹായകരമായി. പ്രദേശത്ത് അന്ന് അപരിചതരായി കണ്ടെത്തിയവരുടെയെല്ലാം, ഡിഎൻഎ സാംപിൾ ശേഖരിച്ചിരുന്നു. അങ്ങനെയാണ് യുവതിയുടെ നഖത്തിന് അടിയിൽനിന്ന് ലഭിച്ച രക്ത സാംപിൾ നസീറിന്‍ഫെ ഡിഎൻഎ ഫലവുമായി ഒത്തുവന്നത്. തുടര്‍ന്ന് മൂന്ന് തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.
Published by:Anuraj GR
First published: