നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാർഥിയുടെ അഭ്യർഥന നോട്ടീസ് ഉപേക്ഷിച്ച നിലയിൽ

  Assembly Election 2021 | കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാർഥിയുടെ അഭ്യർഥന നോട്ടീസ് ഉപേക്ഷിച്ച നിലയിൽ

  ശ്രീകാര്യത്തെ വഴിയരികിലാണ് നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം നോട്ടീസ് കണ്ടത്.

  kazhakkoottam_SSLal

  kazhakkoottam_SSLal

  • Share this:
   തിരുവനന്തപുരം: വട്ടിയൂർക്കാവിന് പിന്നാലെ കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ അഭ്യർഥന നോട്ടീസും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർഥി ഡോ എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥന നോട്ടീസാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകാര്യത്തെ വഴിയരികിലാണ് നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം നോട്ടീസ് കണ്ടത്. റോഡിന്‍റെ ഇരു വശവും ശുചിയാക്കുന്നതിനിടെയാണ് ഇവര്‍ക്ക് ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ ഡോ എസ് എസ് ലാലിന്‍റെ പോസ്റ്റര്‍ ലഭിച്ചത്.

   നേരത്തെ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത് യു ഡി എഫിനും കോൺഗ്രസിനുമുള്ളിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി എടുത്തിരുന്നു. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ കെ പി സി സി അന്വേഷണസമിതിയെ നിയോഗിച്ച ശേഷം പേരൂര്‍ക്കടയിലെ വാഴത്തോപ്പില്‍ നിന്നും വീണയുടെ പോസ്റ്ററുകളും കണ്ടെത്തിയിരുന്നു.

   തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം കെപിസിസി അധ്യക്ഷന്റേയും പ്രതിപക്ഷനേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണാ നായർ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ഇത്. ഗൗരവമായി അന്വേഷിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ ഉറപ്പു നല്‍കിയിട്ടുണ്ട്. താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും വീണ നായർ പ്രതികരിച്ചു.

   വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിക്കാൻ നൽകിയ പോസ്റ്ററുകൾ നന്ദൻകോട് സ്വദേശിയായ ബാലു ആക്രിക്കടയിലേക്ക് കടത്തിയെന്നാണ് പരാതി. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോഡ് വൈഎംആര്‍ ജങ്ഷനിലെ ആക്രിക്കടയില്‍ കണ്ടെത്തിയത്.

   ഏപ്രിൽ ഏഴിനാണ് ആക്രിക്കടയുടെ ഷെഡിൽ പോസ്റ്ററുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കിലയോക്ക് പത്ത് രൂപ നിരക്കിലാണ് വാങ്ങിയതെന്നും പോസറ്റർ കൊണ്ടുവന്നയാളെ അറിയില്ലെന്നുമായിരുന്നു ആക്രിക്കടയുടമയുടെ പ്രതികരണം.

   Also Read-'SDPI അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ല; ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണം': ബിജെപി

   ആക്രിക്കടയിൽ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഡി സി സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനൽ പറഞ്ഞിരുന്നു.
   Published by:Anuraj GR
   First published:
   )}