• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly election 2021 | രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മറുപടി; നിലമ്പൂരിൽ ആയിരങ്ങളെ അണിനിരത്തി പിവി അൻവറിന്‍റെ ശക്തിപ്രകടനം

Assembly election 2021 | രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മറുപടി; നിലമ്പൂരിൽ ആയിരങ്ങളെ അണിനിരത്തി പിവി അൻവറിന്‍റെ ശക്തിപ്രകടനം

'നിലമ്പൂരിൽ ഇത്തവണ 25000 വോട്ടിന് താൻ ജയിക്കും. സര്‍ക്കാർ 90 ലെറേ സീറ്റുകൾ നേടി ഭരണത്തിൽ തുടരും' കോലീബി സഖ്യം ഫലം കണ്ടില്ലെങ്കിൽ 115 സീറ്റ് വരെ എൽഡിഎഫ് നേടുമെന്നും അൻവർ

പി.വി.അൻവർ

പി.വി.അൻവർ

  • Last Updated :
  • Share this:
നിലമ്പൂരിൽ രാഹുൽഗാന്ധിയുടെ റോഡ് ഷോയ്ക്ക് മറുപടിയായി എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിൻറെ മെഗാ വാഹന റാലി. പതിനായിരക്കണക്കിന് ആളുകളാണ്  റാലിയിൽ പങ്കെടുത്തത്. നിലമ്പൂരിനെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചായിരുന്നു അൻവറിന്റെ ശക്തിപ്രകടനം. നിലമ്പൂരിൽ നടന്ന സമാപന സമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശിനെതിരെ അതിരൂക്ഷ വിമർശനവും പിവി അൻവർ നടത്തി.

വ്യാഴാഴ്ച വൈകുന്നേരം രാഹുൽ ഗാന്ധി യുടെ റോഡ് ഷോയിൽ നിലമ്പൂരിൽ നിരവധി പേരാണ് പങ്കെടുത്തത്.  ഇത് പ്രചാരണത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസവും നൽകിയിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് പി വി അൻവർ ഇതിനു മറുപടി എന്നോണം മെഗാ  വാഹന റാലി നടത്തിയത്. വഴിക്കടവ് മുതൽ നിലമ്പൂർ വരെ നിലമ്പൂർ മണ്ഡലത്തിലെ എല്ലാ മേഖലയിൽ നിന്നും പ്രവർത്തകരെ വാഹനങ്ങളിൽ റാലിയിൽ പങ്കെടുപ്പിച്ചു.. ബൈക്കുകളിലും കാറുകളിലും ഓട്ടോറിക്ഷകളിലും കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ആവേശ കൊടുമുടിയേറി.. ഇതുപോലൊരു പ്രകടനം കേരളത്തിൽ മറ്റെവിടെയും നടന്നിട്ടുണ്ടാവില്ലെന്ന് അൻവർ പറഞ്ഞു.

Also Read-Assembly election 2021 | ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ്; നടപടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

"200 ബൂത്തുകൾ ആണ് മണ്ഡലത്തിൽ. ഓരോ ബൂത്തിൽ നിന്നും 100 ബൈക്കുകൾ, ഒരു ബൈക്കിൽ രണ്ട് പേര് വച്ച് 40,000 പേർ. പതിനായിരത്തിൽ അധികം പേർ അല്ലാതെയും. 50000 ലധികം പേരാണ് ഈ റാലിയിൽ പങ്കെടുക്കുന്നത് " പിവി അൻവർ പറഞ്ഞു.
" യുഡിഎഫിന് വേണ്ടി രാഹുൽ ആണ് റാലി നടത്തിയത്. നിലമ്പൂരിൽ എൽഡിഎഫിന് വേണ്ടി നയിക്കുന്നത് ഞാനും. നിങ്ങൾക്ക് കാണാമല്ലോ ആളുകൾ എത്ര ഉണ്ടെന്ന്? ആരോപണം ഉന്നയിക്കുന്നവർക്ക് ഉള്ള മറുപടി കൂടി ആണ് എനിക്ക് ഒപ്പം ഉള്ള ജനങ്ങൾ " അൻവർ കൂട്ടി ചേർത്തു.വഴിക്കടവ് നിന്ന് 17 കിലോമീറ്ററോളം ദൂരം ആയിരുന്നു അൻവറിൻ്റെ മഹാ റാലി. നിലമ്പൂർ ബൈപ്പാസിൽ രാത്രി 10 മണിക്ക് ശേഷം ആണ് പൊതു യോഗം സമാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് വരെ നടത്തിയതിൽ വച്ച് ഏറ്റവും വിശദമായ പ്രസംഗം ആയിരുന്നു അൻവറിൻ്റെത്. വി വി പ്രകാശിനെതിരെ അതിരൂക്ഷ  വിമർശനവും പരിഹാസവും  നിറഞ്ഞായിരുന്നു പ്രസംഗം. സീറ്റ് ലഭിച്ചില്ലെങ്കിൽ വി വി പ്രകാശ് ബിജെപിയിൽ ചേരുമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി വി വി പ്രകാശ് ഫോണിൽ ഇക്കാര്യം സംസാരിച്ചു എന്നും അൻവർ പൊതുയോഗത്തിൽ ആക്ഷേപിച്ചു.

"യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൂടെ പ്രചരണത്തിന് പോലും ആരുമില്ല. തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് ജനം മറുപടി നൽകും. പ്രളയ കാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും ദുരിതം അനുഭവിച്ച ജനങ്ങൾക്ക് ഒപ്പം ഉണ്ടുറങ്ങിയ ഒരു എംഎൽഎ ആണ് താൻ. നിലമ്പൂരിൽ ചരിത്രത്തിൽ ഇല്ലാത്ത വിധം വികസന പ്രവർത്തനങ്ങൾ ആണ് നടത്തിയത്. എല്ലാം ജനങ്ങൾക്ക് അറിയാം. നിലമ്പൂരിൽ ഇത്തവണ 25000 വോട്ടിന് താൻ ജയിക്കും. സര്‍ക്കാർ 90 ലെറേ സീറ്റുകൾ നേടി ഭരണത്തിൽ തുടരും. " കോലീബി സഖ്യം ഫലം കണ്ടില്ലെങ്കിൽ 115 സീറ്റ് വരെ എൽഡിഎഫ് നേടുമെന്നും അൻവർ പറഞ്ഞു.പിണറായി വിജയൻ തനിക്ക് പിതൃ തുല്യൻ ആണെന്നു കൂടി പറഞ്ഞാണ് അൻവർ പൊതു സമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിച്ചത്. നിലമ്പൂരിൽ തനിക്ക് എത്ര മാത്രം ശക്തിയും സ്വാധീനവും ഉണ്ടെന്ന് തെളിയിക്കാൻ ആയിരുന്നു പിവി അൻവറിൻ്റെ മെഗാ റാലിയും  പൊതു സമ്മേളനവും.   ജനക്കൂട്ടം വോട്ടായി മാറും എന്ന ഉറച്ച വിശ്വാസത്തിൽ ആണ് ഇടത് പക്ഷം. പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നടന്ന ഈ ശക്തി പ്രകടനം എൽഡിഎഫിനും അൻവറിനും നൽകുന്ന ആത്മ വിശ്വാസം ഏറെ വലുതാണ്. രാഹുൽ ഗാന്ധി ഇനി മണ്ഡലത്തിൽ പ്രചരണത്തിന് വരാൻ സാധ്യത ഇല്ലെന്നിരിക്കെ യുഡിഎഫിന് ഇത് നൽകുന്നത് വെല്ലുവിളി തന്നെ ആണ്
Published by:Asha Sulfiker
First published: