നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കും; ദൗത്യം ഏറ്റെടുത്തത് പാർട്ടിക്കു വേണ്ടിയെന്ന് വിശദീകരണം

  Assembly Election 2021 | ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കും; ദൗത്യം ഏറ്റെടുത്തത് പാർട്ടിക്കു വേണ്ടിയെന്ന് വിശദീകരണം

  ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.

  ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • Share this:
   തൃശൂർ: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതിൽ പാർട്ടിക്കുള്ളിൽ വലിയ വിമർശനം ഉയർന്നിരുന്നു. അതിനിടെ ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലാണ് ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതിൽ നിർണായകമായത്.

   കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മണ്ഡലം കൂടിയായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ ഈ മത്സരം മുഴുവൻ ശബരിമല വിശ്വാസികൾക്കുമായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ പറഞ്ഞു.

   അതേസമയം കെ സുരേന്ദ്രനോടുള്ള ഭിന്നത ശോഭ സുരേന്ദ്രന്‍റെ വാക്കുകളിൽ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരുപാട് പേർ തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ. സുരേന്ദ്രൻ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാൻ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി.

   Also Read-Assembly Election 2021 | സിനിമാതാരങ്ങൾ, ഐപിഎസ്, വൈസ് ചാൻസലർ, എഞ്ചിനിയർ; ബിജെപിയുടെ Blockbuster സ്ഥാനാർഥി പട്ടിക

   കെ സുരേന്ദ്രനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷന്മാർക്ക് ലഭിക്കാത്ത ഭാഗ്യമാണ് രണ്ട് സീറ്റുകളിലും മത്സരിക്കുകയെന്നത്. സുരേന്ദ്രന് വൻ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സീറ്റിലും കെ സുരേന്ദ്രന് വിജയാശംസകൾ നേരുകയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. താൻ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറ‍ഞ്ഞിരുന്നു. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുള്ള എല്ലാവർക്കും വിജയാശംസകൾ നേരുന്നതായും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

   Also Read-AAssembly Election 2021 | കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ; കുമ്മനം നേമത്ത്; ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

   സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 115 ഇടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്. അതിൽ 85 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതു കൊണ്ടാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മഞ്ചേശ്വരവും കോന്നിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ട് മണ്ഡലങ്ങളിലും ഒരുമിച്ച്‌ മത്സരിക്കുന്നത് വെല്ലുവിളിയല്ല. ആത്മവിശ്വാസ കുറവുള്ളതുകൊണ്ടല്ല രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

   Keywords- Assembly Election 2021, Shobha Surendran, BJP, CPM, Congress, സി പി എം, കോൺഗ്രസ്, യോഗി ആദിത്യനാഥ്, കോൺഗ്രസ്, ഇടതുപക്ഷം, എൻഐഎ
   Published by:Anuraj GR
   First published:
   )}