• HOME
 • »
 • NEWS
 • »
 • kerala
 • »
 • Assembly Election 2021 | കന്നി വോട്ട് രേഖപ്പെടുത്തി തിരുവനന്തപുരം മേയർ

Assembly Election 2021 | കന്നി വോട്ട് രേഖപ്പെടുത്തി തിരുവനന്തപുരം മേയർ

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ വിജയം നേടുമെന്ന് ആര്യ രാജേന്ദ്രൻ

ആര്യ രാജേന്ദ്രൻ

ആര്യ രാജേന്ദ്രൻ

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കന്നി വോട്ട് രേഖപ്പെടുത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നേമം മണ്ഡലത്തിലെ മുടവൻമുഗൾ വാർഡിലെ 29 ാം നമ്പർ ബൂത്തിൽ ആണ് വോട്ട് ആര്യ രാജേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും തിരുവനന്തപുരം മേയർ പറഞ്ഞു.

  കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകണമെന്ന് സംവിധായകൻ രഞ്ജിത്തും ന്യൂസ് 18 നോട് പറഞ്ഞു.  എൽഡിഎഫിന്റെ ൻ്റെ വികസന പ്രവർത്തനങ്ങൾ വോട്ടാകും. കോഴിക്കോട് സെൻ്റ് വിൻസെൻ്റ് സ്കൂളിൽ വോട്ട് രേഖപ്പെടുത്താനൊത്തിയപ്പോഴാണ് രഞ്ജിത്തിൻ്റെ പ്രതികരണം.

  തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറിലധികം സീറ്റുള്ള മുന്നണിയായി ഇടതുപക്ഷം മാറുമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിശ്വാസികൾ കൂട്ടത്തോടെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ഇത്തവണയെത്തുകയാണെന്ന് സുകുമാരൻനായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി പറഞ്ഞു. വർഗീയശക്തികളുമായി സിപിഎമ്മിന് കൂട്ടുകെട്ടില്ലെന്നും തലശേരിയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

  Also Read-Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ

  അതേസമയം, അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ലെന്നും വോട്ട് ചെയ്തതിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ധർമ്മടം ആര്‍ സി അമല സ്കൂളിൽ ഭാര്യക്കും കുടുംബാംഗങ്ങൾക്കും ഒപ്പം എത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.
  Also Read-Assembly Election 2021 നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാലുപിടിക്കുന്നു; യുഡിഎഫ് ഐതിഹാസികമായ വിജയം നേടും: രമേശ് ചെന്നിത്തല

  എന്നാൽ, നിരീശ്വരവാദിയായ മുഖ്യമന്ത്രി അയ്യപ്പന്റെ കാലു പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  വിശ്വാസികളുടെ വികാരം ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും വിശ്വാസികളും പൊറുക്കില്ല. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപം ഉണ്ടാകുമെന്നും വോട്ട് ചെയ്ത ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

  പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും എൽ ഡി എഫിന് തുടർ ഭരണം ലഭിക്കുമെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. മതനിരപേക്ഷതക്ക് ഏറ്റ പോറലിനെ കുറിച്ച് ബോധ്യപ്പെടുത്താൾ യു ഡി എഫ് ശ്രമിച്ചില്ല. പല വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർക്കുള്ള വിജയരാഘവന്റെ മറുപടി. ഒളിഞ്ഞും തെളിഞ്ഞും പല സമയങ്ങളിൽ പല സഖ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

  നിയമസഭാതെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന്റെ ആദ്യമൂന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പോളിംഗ്. 16 ശതമാനത്തിലേറെ പേർ ഇതിനകം സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ്. പോളിംഗിന്റെ ആദ്യഘട്ടത്തിൽ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറായെങ്കിലും നിലവിൽ ഒരിടത്തും കാര്യമായ പരാതികളില്ല. വൈകിട്ട് ഏഴ് വരെയാണ് പോളിംഗ്.
  Published by:Naseeba TC
  First published: