നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Assembly Election 2021 | സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

    Assembly Election 2021 | സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

    കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 40771 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

    Voters list

    Voters list

    • Share this:
      സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറ് മണിയോടെ തന്നെ മോക്ക് പോളിംഗ് ആരംഭിച്ചിരുന്നു. ഇതിനിടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്‌കൂളില്‍ 95-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. വിവി പാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. ഇത് പരിഹരിച്ച ശേഷം ആകും പോളിംഗ് ആരംഭിക്കുക. രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.

      കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 40771 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വർധിപ്പിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സമാധാനപരമായി തന്നെ പൂർത്തിയാക്കാനുള്ള എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരണം ഉണ്ടാകും. കേന്ദ്രസേനയുടെ സഹായവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ആൾമാറാട്ടം, ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയൽ എന്നിവയ്ക്കായി പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്.

      Also Read-Assembly Election 2021 | കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് അവസാനമണിക്കൂറിൽ വോട്ട്: വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ

      കോവിഡ് പശ്ചാത്തലത്തിൽ കർശന പ്രതിരോധ നിയന്ത്രണങ്ങളും പോളിംഗ് ബൂത്തിൽ നടപ്പാക്കും. കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു.

      ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക് തയ്യാറാകണം. തുടർന്ന് വിരലില്‍ മഷി പുരട്ടി സ്ലിപ്പ് നല്‍കും അതിന് ശേഷം സ്ലിപ്പ് സ്വീകരിച്ച് വിരല്‍ പരിശോധിക്കും. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മിഷീനില്‍ വോട്ട് രേഖപ്പെടുത്താം. ബൂത്തിന് മുന്നിലെ താപനില പരിശോധനയില്‍ ഉയര്‍ന്ന താപനില ഉണ്ടെങ്കില്‍ അവര്‍ക്ക് അവസാനമണിക്കൂറില്‍ മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കു. മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറിലാണ് എത്തേണ്ടത്.

      കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി,അസം എന്നിവിടങ്ങളിലും ഇന്നാണ് വോട്ടോടെപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.

      താഴപ്പറയുന്നവയില്‍ ഒന്ന് വോട്ടർമാർ തിരിച്ചറിയല്‍ രേഖയായി കയ്യിൽ കരുതണം

      തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്

      പാസ്‌പോര്‍ട്ട്

      ഡ്രൈവിങ് ലൈസന്‍സ്

      ആധാര്‍ കാര്‍ഡ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍

      ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല)

      പാന്‍ കാര്‍ഡ്

      കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്

      എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
      Published by:Asha Sulfiker
      First published:
      )}