HOME » NEWS » Kerala » ASSEMBLY ELECTIONS ARE ONLY 38 DAYS AWAY IN KERALA AA

Kerala Assembly Elections 2021 | ദാ വന്നു; നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 38 ദിവസം മാത്രം

രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.

News18 Malayalam | news18-malayalam
Updated: February 26, 2021, 5:59 PM IST
Kerala Assembly Elections 2021 | ദാ വന്നു; നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 38 ദിവസം മാത്രം
News18 Malayalam
  • Share this:
തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതായത് ഇനി തെരഞ്ഞെടിപ്പിന് 38 ദിവസങ്ങൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്കു മുന്നിലുള്ളത്. മെയ് രണ്ടിനാണ് വൊട്ടെണ്ണൽ. രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.  കേരളത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെട അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും  തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വർധന വരുത്തിയിട്ടുണ്ട്. 2016ല്‍ കേരളത്തിൽ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 89.65 ശതമാനമാണ് വർധന.

Also Read കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയ പാർട്ടി നേതാക്കൾ. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ഇത്ര നേരത്തെയെത്തിയ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഇന്നു മുതൽ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് അടിയന്തിരമായി കടക്കേണ്ടിവരും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സര്‍ക്കാരിന് പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊന്നും നടത്താനാവില്ല. മന്ത്രിസഭ ചേർന്ന് നിര്‍ണായക തീരുമാനങ്ങള‍െടുക്കാനോ ഫയലുകളിൽ ഒപ്പിടാനോ മന്ത്രിമാര്‍ക്കും അനുവാദമുണ്ടാക്കില്ല. പാലാരിവട്ടം പാലം ഒഴികെ മുൻനിശ്ചയിച്ച പ്രകാരം പ്രധാന പദ്ധതികളുടേയെല്ലാം ഉദ്ഘാടനം ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പാലാരിവട്ടം പാലം മിനുക്കുപണികൾ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

അതേസമയം സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളാകും കോൺഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പിൽ പ്രചരായുധമാക്കുക.

പരീക്ഷകളും ഉത്സവ ആഘോഷങ്ങളും കണക്കിലെടുത്താണ് സംസ്ഥനത്ത് തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത്. പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.

സ്ഥാനാർഥികൾ‌ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുക 30.80 ലക്ഷം രൂപ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേർന്നിരുന്നു.

കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു.
Published by: Aneesh Anirudhan
First published: February 26, 2021, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories