• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സഭയിൽ 'ശബരിമല' പോര്; കോൺഗ്രസ് നിലപാട് മറക്കുന്നുവെന്ന് ദേവസ്വംമന്ത്രി


Updated: December 6, 2018, 10:42 AM IST
സഭയിൽ 'ശബരിമല' പോര്; കോൺഗ്രസ് നിലപാട് മറക്കുന്നുവെന്ന് ദേവസ്വംമന്ത്രി

Updated: December 6, 2018, 10:42 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ വീണ്ടും തമ്മിലടിച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങൾ. ബിജെപിക്കു മുന്നിൽ ഓടിയെത്താൻ സ്വന്തം നിലപാട് കോൺഗ്രസ് മറന്നുവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി പറഞ്ഞു. സർക്കാരും ആർഎസ്എസും തമ്മിലാണ് ഒത്തുകളിക്കുന്നത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

സ്ത്രീപ്രവേശന കാര്യത്തിൽ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയ ശേഷം പോരേ ഈ ബഹളം എന്നായിരുന്നു ബിജെപിയുടെ ഏക അംഗം രാജഗോപാൽ ചോദ്യം. ഇതിന് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള രാജഗോപാലിന്റെ തന്നെ ലേഖനം വായിച്ചുകൊണ്ട് കടകംപള്ളി മറുപടി നൽകി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് നിർബന്ധബുദ്ധിയില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. അങ്ങനെ ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ പതിനായിരകണക്കിന് സ്ത്രീകൾ ഇതിനുമുമ്പുതന്നെ ശബരിമല കയറുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

നവോത്ഥാന മുന്നേറ്റം: പിആർഡി പുസ്തകം പിൻവലിക്കുന്നു
Loading...

ക്ഷേത്രം തന്ത്രിമാർ ദേവസ്വം ബോർഡ് ജീവനക്കാർ മാത്രമാണെന്നും കടകംപള്ളി നിയമസഭയിൽ പറഞ്ഞു. ആറായിരത്തോളം ജീവനക്കാരിൽ ഒരാൾ മാത്രമാണ് തന്ത്രി. ദേവസ്വം മാനുവൽ അനുസരിച്ച് ഭരണപരമായ കാര്യങ്ങളിൽ തന്ത്രിമാർക്ക് ഇടപെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്കെതിരെയല്ല സാമൂഹ്യ വിരുദ്ധർക്കെതിരെ ആണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള ഒ രാജഗോപാൽ എംഎൽഎയുടെ പഴയ ലേഖനം നിയമസഭയിൽ ഉയർത്തിക്കാണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീപ്രവേശനം വേണമെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍